നോമ്പുതുറ സമയമറിയിക്കാൻ നഗരസഭയുടെ സൈറൺ മുഴക്കുന്നത് തടയണമെന്ന് ഹരജി
text_fieldsകൊച്ചി: നോമ്പുതുറ സമയമറിയിക്കാൻ നഗരസഭയുടെ സൈറൺ മുഴക്കുന്നത് ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. ചങ്ങനാശ്ശേരി നഗരസഭയിലെ സൈറൺ വൈകുന്നേരം ആറരക്ക് മുഴക്കണമെന്ന് നിർദേശിച്ച് നഗരസഭ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) എന്ന സംഘടനയാണ് ഹൈകോടതിയെ സമീപിച്ചത്.
റമദാൻ നോമ്പുകാലം തുടങ്ങിയതിനാൽ മാർച്ച് 23 മുതൽ ഏപ്രിൽ 21 വരെ നോമ്പുതുറയുടെ സമയം അറിയിക്കാൻ എന്നും വൈകീട്ട് സൈറൺ മുഴക്കാൻ നിദേശിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി പുത്തൂർ പള്ളി മുസ്ലിം ജമാഅത്ത് അധികൃതർ നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരനെ ഇതിനായി നിയോഗിക്കുകയും സൈറൺ ഉറപ്പാക്കാൻ ഹെൽത്ത് സൂപ്പർവൈസറോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.