പെരിന്തൽമണ്ണയിൽ ആർ.എസ്.എസ് കേന്ദ്രത്തിന് നേരെ പെട്രോൾ ബോംബേറ്; പിന്നിൽ സി.പി.എമ്മെന്ന് ബി.ജെ.പി
text_fieldsപെരിന്തൽമണ്ണ: ടൗണിൽ ആർ. എസ്. എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. വ്യാഴാഴ്ച രാത്രി 12നാണ് സംഭവം.
രണ്ടു കുപ്പികളിൽ പെട്രോൾ നിറച്ചാണ് എറിഞ്ഞത്. കാര്യാലയത്തിന്‍റെ ചുമതലയുള്ള പ്രവർത്തകൻ അർജുൻ അകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി വന്നപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു.
പുറത്ത് സ്ഥാപിച്ച കൊടിയും കെട്ടിടത്തിന്‍റെ ജനൽ ചില്ലും തകർന്നു. അടുത്ത കാലത്തായി സേവാ ഭാരതിയുടെ സന്നദ്ധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും ഇതിൽ വിരോധമുള്ളവരാവാം അക്രമത്തിനു പിന്നിലെന്നും ആർ.എസ്.എസ് കുറ്റപ്പെടുത്തി.
പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു അന്വേഷണം തുടങ്ങി. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ടൗണിൽനിന്ന് അൽപ്പം മാറിയാണ് ആർ.എസ്.എസ് കേന്ദ്രം.
അക്രമത്തിനു പിന്നിൽ സി. പിഎം ആണെന്ന് പ്രദേശത്തു സന്ദർശനം നടത്തിയ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ടത് പൊലീസ് അന്വേഷണം തുടങ്ങും മുമ്പ് ആർ.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും തലയിൽ കെട്ടിവെക്കാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇൻ ചാർജ് എ. വിജയരാഘവൻ ശ്രമിച്ചത്. അദ്ദേഹത്തിന്‍റെ ജില്ലയായ മലപ്പുറത്ത് ആർ. എസ്. എസ് കേന്ദ്രം ആക്രമിച്ചത് ആസൂത്രിതമാണെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.