പെട്രോൾ പമ്പിൽ നിന്ന് ആറര ലക്ഷം കവർന്നവർ പിടിയിൽ
text_fieldsആലുവ: കെ.എസ്. ആർ.ടി.സി ഗ്യാരേജിന് സമീപമുള്ള പെട്രോൾ പമ്പിൽ നിന്ന് ആറര ലക്ഷം രൂപ ലോക്കറോടെ കവർന്ന പ്രതികളെ ആലുവ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആലുവയിലും പരിസരത്തുമുള്ള നാലു യുവാക്കളാണ് പിടിയിലായത്. ആലുവ ദേശം കാലടി റോഡ് പുറമ്പോക്കിൽ നിന്ന് ലോക്കറടക്കം മുഴുവൻ തുകയും കണ്ടെടുത്തു.
ആലുവ കുന്നത്തേരി സ്വദേശികളായ മിഷാൽ, എബിൻ, മുഹമ്മദ് റയിസ്, സഹൽ എന്നിവരാണ് പിടിയിലായവർ. പ്രതികളെല്ലാം 20 വയസിൽ താഴെ പ്രായമുള്ളവരാണ്. പമ്പിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചക്കാരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
പമ്പിലെ കളക്ഷൻ പണം ഓഫീസിനകത്തെ ലോക്കറിൽ സൂക്ഷിക്കുന്ന വിവരം സമീപവാസികളായ യുവാക്കൾക്കറിയാമായിരുന്നു. ഒന്നാം പ്രതി മിഷാലാണ് സംഭവം അസൂത്രണം ചെയതതെന്ന് പൊലീസ് അറിയിച്ചു. ഡിവൈ.എസ്.പി പ്രഫുല ചന്ദ്രന്‍റെ നേതൃത്വത്തിൽ സി.ഐ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ് ഐ ഫൈസൽ സിവിൽ പോലീസ് ഉദ്യേഗസ്ഥൻമാരായ ഇബ്രാഹിം കുട്ടി, സിജൻ, നാദിർഷ, ബിജു, ഡിക്സൻ, സജീവൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.