Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅസംസ്കൃത എണ്ണ വില...

അസംസ്കൃത എണ്ണ വില ഇടിഞ്ഞിട്ടും അനക്കമില്ലാതെ പെട്രോൾ- ഡീസൽ വില

text_fields
bookmark_border
അസംസ്കൃത എണ്ണ വില ഇടിഞ്ഞിട്ടും അനക്കമില്ലാതെ പെട്രോൾ- ഡീസൽ വില
cancel

കൊ​ച്ചി: അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​ വി​ല അ​ടി​ക്ക​ടി കു​റ​ഞ്ഞി​ട്ടും രാ​ജ്യ​ത്ത്​ പെ​​ട്രോ​ൾ - ഡീ​സ​ൽ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച ഒ​രു ബാ​ര​ൽ ക്രൂ​ഡ്​ ഓ​യി​ൽ​ വി​ല 72.97 ഡോ​ള​റാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ബാ​ര​ലി​ന്​ 72.32 ഡോ​ള​ർ വ​രെ താ​ഴ്ന്നി​രു​ന്നു.

എ​ന്നാ​ൽ, ക്രൂ​ഡ്​ വി​ല ബാ​ര​ലി​ന്​ 90 ഡോ​ള​റി​ന്​ മു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ഴു​ള്ള നി​ര​ക്കാ​ണ്​ ഇ​പ്പോ​ഴും രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​ത്തി​ന്​ ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ലെ വി​ല​യി​ടി​വ്​ ശാ​ശ്വ​ത​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​​ ക​മ്പ​നി​ക​ളും സ​ർ​ക്കാ​റും ഇ​ന്ധ​ന​വി​ല കു​റ​ക്കാ​ത്ത​തി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വ​ൻ ലാ​ഭം കൊ​യ്യു​ക​യാ​ണി​പ്പോ​ൾ. വി​പ​ണി​യു​ടെ 30 ശ​ത​മാ​നം കൈ​യാ​ളു​ന്ന സ്വ​കാ​ര്യ എ​ണ്ണ ക​മ്പ​നി​ക​ൾ​ക്കും വ​ൻ നേ​ട്ട​മാ​ണ് ഈ ​സാ​ഹ​ച​ര്യം. ഇ​ന്ത്യ​ക്ക്​ ആ​വ​ശ്യ​മു​ള്ള 85 ശ​ത​മാ​നം എ​ണ്ണ​യും വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റം വേ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ലും പ്ര​ക​ട​മാ​കേ​ണ്ട​താ​ണ്. ആ ​ആ​നു​കൂ​ല്യ​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ന​ൽ​കാ​തെ ക​മ്പ​നി​ക​ളും സ​ർ​ക്കാ​റും വീ​തം​വെ​ച്ചെ​ടു​ക്കു​ന്ന​ത്.

പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല ഏ​റ്റ​വും കൂ​ടി​യ നി​ല​യി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ്​ ക​ഴി​ഞ്ഞ മെ​യി​ൽ രാ​ജ്യ​ത്ത്​ പെ​ട്രോ​ളി​ന് എ​ട്ട്​ രൂ​പ​യും ഡീ​സ​ലി​ന് ആ​റ് രൂ​പ​യും കു​റ​ച്ച​ത്. എ​ക്‌​സൈ​സ് തീ​രു​വ​യി​ൽ വ​രു​ത്തി​യ മാ​റ്റ​മാ​ണ് വി​ല കു​റ​യാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ൽ സി​ലി​ക്ക​ൺ​വാ​ലി, സി​ഗ്​​നേ​ച്വ​ർ ബാ​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച​യും സ്വി​സ്​ ബാ​ങ്കി​ന്‍റെ പ്ര​തി​സ​ന്ധി​യു​മെ​ല്ലാം ക്രൂ​ഡ്​ വി​ല​യെ ബാ​ധി​ച്ച​താ​യാ​ണ്​ വി​ല​യി​രു​ത്ത​ൽ.

കേ​ന്ദ്ര നി​കു​തി​യും ഇ​ന്ധ​ന വി​ല ഉ​യ​ർ​ന്ന്​ നി​ൽ​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​ണ്. നി​കു​തി കു​റ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ൾ ത​യാ​റാ​യാ​ൽ​ത​ന്നെ എ​ണ്ണ​വി​ല ഇ​ടി​യും. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 105.72 രൂ​പ​യും ഡീ​സ​ലി​ന്​ 94.66 രൂ​പ​യു​മാ​ണ്. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റ്​ നി​ർ​ദേ​ശ​ പ്ര​കാ​രം ഏ​പ്രി​ൽ മു​ത​ൽ ഇ​ന്ധ​ന​ത്തി​ന്​ ര​ണ്ട്​ രൂ​പ സെ​സ്​ വ​രു​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ വീ​ണ്ടും പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കൂ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crude oil pricesPetrol-Diesel prices
News Summary - Petrol-Diesel prices unchanged despite fall in crude oil prices
Next Story