ദിനേന എണ്ണവില നിർണയം: പ്രതിഷേധവുമായി പമ്പുടമകൾ
text_fieldsകൊച്ചി: ഇൗ മാസം 16 മുതല്‍ ദിനേന എണ്ണവില നിശ്ചയിക്കാനുള്ള കമ്പനികളുടെ തീരുമാനത്തിൽ പ്രതിഷേധവുമായി പമ്പുടമകൾ. ഇത് പമ്പുടമകളെയും പൊതുജനങ്ങളെയും വലക്കുമെന്ന് ഇവർ പറയുന്നു.
ദിനേന വില നിശ്ചയിക്കാനുള്ള സാങ്കേതിക സംവിധാനം സംസ്ഥാനത്തെ ഭൂരിഭാഗം പമ്പുകളിലുമില്ല. ഇത്തരം സംവിധാനം എല്ലാ പമ്പുകളിലും ഒരുക്കിയിട്ടുണ്ടെന്ന കമ്പനികളുടെ വാദം ശരിയല്ല. സംസ്ഥാനെത്ത 2100 പമ്പുകളില്‍ 90 ശതമാനത്തിലും ഓട്ടോമേറ്റഡ് സംവിധാനമില്ല. ഇൗ സംവിധാനം നടപ്പാക്കാന്‍ നിശ്ചയിച്ച സ്വകാര്യ ഏജന്‍സികൾക്ക് ലാഭമുണ്ടാക്കുകയാണോ എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന് സംശയമുണ്ട്. മേയ് ഒന്നുമുതല്‍ രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ഈ തീരുമാനം വന്‍ പരാജയമായിരുന്നെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം േട്രഡേഴ്സ് ജനറല്‍ സെക്രട്ടറി മേലേത്ത് രാധാകൃഷ്ണന് പറഞ്ഞു.
ദിനേന അര്‍ധരാത്രി വില പുതുക്കാനാണ് നേരത്തേ തീരുമാനമുണ്ടായിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇത് ഉച്ചക്ക് 12ന് ആക്കാനുള്ള നീക്കമുണ്ട്. ദിനേന വില മാറ്റാനുള്ള തീരുമാനം കാര്യമായ പ്രയോജനമുണ്ടാക്കില്ലെന്നാണ് പമ്പുടമകളുടെ വാദം. കേരളത്തിൽ കോഴിക്കോട്ടും ഇരുമ്പനത്തുമാണ് ഫില്ലിങ് സ്േറ്റഷനുകളുള്ളത്. ഇവിടെനിന്ന് എണ്ണ പമ്പിലേക്കെത്തുന്നതിനിടെ വിലയിലുണ്ടായേക്കാവുന്ന മാറ്റം സംബന്ധിച്ച് മതിയായ വിശദീകണം കമ്പനികൾ നൽകിയിട്ടില്ലെന്നും പമ്പുടമകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.