പെട്രോൾ വിലയിൽ ജനജീവിതം കത്തുന്നു
text_fieldsകൊച്ചി: പ്രതീക്ഷക്ക് തിരിച്ചടി നൽകി രണ്ടാം മോദി സർക്കാറിെൻറ കാലത്തും ഇന്ധനവിലയിൽ ഉണ്ടാകുന്നത് വൻവർധന. പെട്രോളിനും ഡീസലിനും ഒരുരൂപ അധിക സെസ് ഈടാക്കിയതോടെ വില ക ുതിക്കുകയാണ്.
നിലവിൽ തിരുവനന്തപുരത്ത് പെട്രോളിന് 76.27 രൂപയും ഡീസലിന് 71.68 രൂപയുമാ ണ് നിരക്ക്. കൊച്ചിയിൽ പെട്രോളിന് 74.90, ഡീസലിന് 70.29 രൂപയും കോഴിക്കോട് പെട്രോളിന് 75.15, ഡീസലിന ് 70.66 രൂപ എന്ന നിലയിലുമാണ് വില.
ക്രമാതീതമായി ഇന്ധനവില ഉയർന്നാൽ അത് പൊതുവിപണിയിൽ രൂക്ഷ വിലക്കയറ്റമാവും സൃഷ്ടിക്കുകയെന്ന ആശങ്ക ശക്തമാണ്. രാജ്യാന്തര വിപണിയിൽ നിലവിൽ അസംസ്കൃത എണ്ണക്ക് ബാരലിന് 64.23 ഡോറാണ് വില.
എൻ.ഡി.എ സർക്കാർ അധികാരത്തിൽ എത്തും മുമ്പ് വില 100 ഡോളറിന് മുകളിൽ എത്തിയപ്പോൾപോലും ഇന്ധനവില ഇന്നത്തേതുപോലെ ഉയർന്നിട്ടില്ല. 2018 ഒക്ടോബറിൽ കേരളത്തിൽ പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയിലുമെത്തിയതായിരുന്നു റെക്കോഡ്. ഈ സമയം മുംബൈയിൽ 91 രൂപ വരെ വില ഉയർന്നു.
ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ 2014 ല്‍ 84 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. അന്ന് പെട്രോളിന് വില 66 രൂപയായിരുന്നു നിരക്ക്. എന്നാൽ, തൊട്ടടുത്ത വര്‍ഷം വില 46 ഡോളറിലേക്ക് കൂപ്പുകുത്തിയിട്ടും വെറും അഞ്ചുരൂപ മാത്രമാണ് പെട്രോൾ വില കുറഞ്ഞത്. അതേസമയം, 2016ല്‍ വില ഒരു ഡോളര്‍ വര്‍ധിച്ചപ്പോള്‍ മൂന്നുരൂപയാണ് ഉയർത്തിയത്. '
അസംസ്കൃത എണ്ണവില ഗണ്യമായി വർധിച്ച കാലയളവായിരുന്നു 2011 മുതൽ 2013 വരെ. അന്ന് വില 111 ഡോളര്‍ വരെയെത്തി. 2011ല്‍ പെട്രോള്‍ വില ശരാശരി 65 രൂപയും 2012ല്‍ 68 രൂപയും 2013 ല്‍ 69 രൂപയുമായി ഉയര്‍ന്നു. 2017ലെ ശരാശരി ക്രൂഡ് വില 49.37 ഡോളറാണ്.
ഈ സമയം ഡല്‍ഹിയിലെ പെട്രോളിെൻറ ശരാശരി വില 65.26 രൂപയും കേരളത്തിലിത് 73 രൂപയുമായിരുന്നു. ഡല്‍ഹിയിലെ വിലയില്‍നിന്ന് എട്ടുരൂപ വ്യത്യാസം. ഇതിനിെടയാണ് പെട്രോള്‍, ഡീസല്‍ നിരക്കിൽ ഓരോദിവസവും വ്യത്യാസം വരുത്താനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് മോദി സര്‍ക്കാര്‍ നൽകിയത്. ഇതോടെ ഗണ്യമായി നിരക്ക് വർധിച്ചത് പലപ്പോഴും ഉപഭോക്താക്കൾ അറിഞ്ഞതുപോലുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.