Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതിഷേധങ്ങൾക്ക്​ പുല്ലുവില; പെട്രോളിന് നാളെ​ 48 പൈസ കൂടും
cancel
Homechevron_rightNewschevron_rightKeralachevron_rightപ്രതിഷേധങ്ങൾക്ക്​...

പ്രതിഷേധങ്ങൾക്ക്​ പുല്ലുവില; പെട്രോളിന് നാളെ​ 48 പൈസ കൂടും

text_fields
bookmark_border

കൊച്ചി: തുടർച്ചയായ ആറാംദിനവും പെട്രോളിന്​ വില വർധിപ്പിച്ചു. ലിറ്ററിന്​ 48 പൈസയാണ്​ കൂട്ടിയത്​. ഡീസൽ വിലയിൽ മാറ്റമില്ല.

ചൊവ്വാഴ്​ച തിരുവനന്തപുരത്ത് ​112.51, എറണാകുളത്ത്​ 110.64, കോഴിക്കോട്​ 110.74 എന്നിങ്ങനെയാകും​ പെട്രോൾ വില. ഒരു മാസത്തിനിടെ പെട്രോളിന്​ വില കൂട്ടിയത്​ 8.79 രൂപയാണ്​. കഴിഞ്ഞദിവസം പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം കൂ​ട്ടിയിരുന്നു.

ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ​ തി​ങ്ക​ളാ​ഴ്​​ച​ 11ാം മാ​സം പി​റ​ക്കു​േ​മ്പാ​ൾ വ​രെ പെ​ട്രോ​ൾ ഒ​രു ലി​റ്റ​റി​ന്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൂ​ട്ടി​യ​ത്​ 25.83 രൂ​പയാണ്​. ഡീ​സ​ലി​ന്​ വ​ർ​ധി​പ്പി​ച്ച​ത്​ 25.66 രൂ​പ​യും. ജ​നു​വ​രി ഒ​ന്നി​ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്​​ 85.72 രൂ​പ​യാ​യി​രു​ന്നു. ഡീ​സ​ൽ വി​ല 79.65 രൂ​പ​യും.

തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ​ 112.03, ഡീ​സ​ൽ 105.79 എ​ന്നീ നി​ര​ക്കി​ലേ​ക്കെ​ത്തി.​ ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ 11 മാ​സം കൊ​ണ്ട് പെ​ട്രോ​ളി​ന്​​ 22.14 ശ​ത​മാ​നം വി​ല​കൂ​ടി. ഡീ​സ​ൽ 32.21 ശ​ത​മാ​ന​വും.

സ്​​കൂ​ളു​ക​ളി​ലേ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ളെ അ​യ​ക്കാ​ൻ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ യാ​ത്രാ ചെ​ല​വി​ന്​ മു​മ്പ്​ ന​ൽ​കി​യ​തി​െൻറ ഇ​ര​ട്ടി തു​ക ന​ൽ​കേ​ണ്ടി വ​രും. സ്​​കൂ​ൾ ബ​സ്​ 10 കി​ലോ​മീ​റ്റ​ർ യാ​ത്ര​ക്ക്​ 800 രൂ​പ ന​ൽ​കി​യ​വ​ർ​ക്ക്​ ഇ​പ്പോ​ൾ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്​ 1500 രൂ​പ പ്ര​തി​മാ​സം ന​ൽ​കാ​നാ​ണ്. ആ​ഴ്​​ച​യി​ൽ മൂ​ന്നു​ദി​വ​സ​ത്തെ മാ​ത്രം അ​ധ്യ​യ​ന​ത്തി​നാ​ണ്​ ഈ ​ചാ​ർ​ജ്. പ​ല​യി​ട​ത്തും 2000 രൂ​പ വ​രെ ഇ​ങ്ങ​നെ ന​ൽ​കേ​ണ്ടി വ​രു​ന്നു.

കോ​വി​ഡ്​ പ്രോ​​ട്ടോ​ക്കോ​ൾ പ്ര​കാ​രം സ്​​കൂ​ൾ ബ​സി​ൽ ര​ണ്ടു​പേ​ർ​ക്ക്​ ഇ​രി​ക്കാ​വു​ന്ന സീ​റ്റി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ക​യെ​ന്നാ​ണ്​ അ​റി​യി​പ്പ്. സ്​​കൂ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഓ​​ട്ടോ, ടെ​േ​മ്പാ ട്രാ​വ​ല​ർ എ​ന്നി​വ​ക്കെ​ല്ലാം ഇ​തേ അ​നു​പാ​ത​ത്തി​ൽ യാ​ത്ര നി​ര​ക്ക്​ കൂ​ട്ടി​യി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡ്​ ഓ​യി​ൽ വി​ല നി​ല​വി​ൽ വീ​പ്പ​ക്ക്​ 83.72 ഡോ​ള​ർ എ​ന്ന നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്​​ച 86 ഡോ​ള​ർ വ​രെ വി​ല ഉ​യ​ർ​ന്നെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ എ​ണ്ണ സ്​​റ്റോ​ക്ക്​ ഉ​യ​ർ​ന്നെ​ന്ന വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന്​ കു​റ​യു​ക​യാ​യി​രു​ന്നു. എ​ണ്ണ​യു​ൽ​പാ​ദ​ക രാ​ഷ്​​ട്ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​ക്​ പ്ല​സ്​ ഈ​യാ​ഴ്​​ച യോ​ഗം ചേ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolfuel price
News Summary - Petrol price will go up by 48 paise tomorrow
Next Story