പെട്രോൾ പമ്പ് സമരം തുടങ്ങി
text_fieldsതിരുവനന്തപുരം: ദിവസവും വിലമാറുന്ന സംവിധാനം നിർത്തണമെന്നും കമീഷൻ നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂറാണ് സമരം. നിലവിലെ അശാസ്ത്രീയ വിലമാറ്റ സംവിധാനം ചെറുകിട പമ്പുടമകൾക്ക് ഭാരിച്ച ബാധ്യതയാകുകയാണെന്ന് പമ്പുടമകൾ ആരോപിച്ചു.
എണ്ണക്കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ച് ഞായർ, തിങ്കൾ ദിവസങ്ങളിൽ കമ്പനികളിൽനിന്ന് ലോഡെടുക്കൽ പമ്പുകൾ നിർത്തിയിരുന്നു. സ്േറ്റാക്കുള്ള ഇന്ധനം ഞായറാഴ്ച വൈകീട്ട് തീർന്നതോടെ പല പമ്പുകളും തിങ്കളാഴ്ച അടഞ്ഞുകിടന്നു. ഇതോടെ ഇന്ധനക്ഷാമവും രൂക്ഷമായി. ബുധനാഴ്ച രാവിലെയോടെയേ സ്ഥിതിഗതികൾ പഴയപടിയാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.