Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ മുള്ളൂർക്കരയിൽ...

തൃശൂർ മുള്ളൂർക്കരയിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം

text_fields
bookmark_border
petrol pump 098098
cancel

ചെറുതുരുത്തി (തൃശൂർ): മുള്ളൂർക്കര വാഴക്കോട് പ്രവർത്തിക്കുന്ന ഖാൻ പെട്രോൾ പമ്പിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് സംഭവം. വടക്കാഞ്ചേരി നിന്ന് എത്തിയ പൊലീസും രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയും ചേർന്നാണ് ഒരു മണിക്കൂറിന് ശേഷം തീ അണച്ചത്.

പമ്പിൽ തീപിടിത്തമുണ്ടായതോടെ തൃശൂർ -ഷൊർണൂർ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

തീ കൂടുതൽ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉൾപ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpfire
News Summary - petrol pump caught fire in thrissur mulloorkkara
Next Story