പെട്രോൾ പമ്പുകളിലെ ആക്രമണം അവസാനിക്കുന്നില്ല; പെരുമ്പടപ്പിൽ ജീവനക്കാരന് മൂന്നംഗ സംഘത്തിന്‍റെ മർദനം
text_fieldsമലപ്പുറം: പെട്രോൾ പമ്പുകൾക്കുനേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് പമ്പുകൾ അടച്ചിട്ട് സമരം നടത്തിയിട്ട് കൃത്യം ഒരാഴ്ചയേ ആയുള്ളൂ. ഇതിനിടെ വീണ്ടും സമാന സംഭവം അരങ്ങേറിയിരിക്കുകയാണ്.
മലപ്പുറം പെരുമ്പടപ്പിലെ പി.എന്‍.എം ഫ്യൂവല്‍സിലാണ് പുതിയ സംഭവം. പുലര്‍ച്ചെ നാലോടെ പെട്രോൾ പമ്പ് ജീവനക്കാരനായ അസ്‌ലമിനാണ് മർദനമേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ബൈക്കിലെത്തിയവരിൽ ഒരാൾ പ്രകോപനമില്ലാതെ മർദനം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയും മൂന്ന് അക്രമികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മന്ത്രവാദി അറസ്റ്റിൽ
കുമരകം: പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊല്ലാൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്നയാൾ അറസ്റ്റിൽ. കനകപ്പലം ഐഷാ മൻസിലിൽ അംജത് ഷായെയാണ് (43) കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിച്ചകപള്ളിമേട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
കുമരകത്ത് വാടകക്ക് താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത ഒമ്പത് വയസ്സുള്ള ആൺകുട്ടിയെയും അനുജനെയുമാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദത്തിലായ ഇയാള്‍ പലപ്പോഴായി ഇവിടെ വന്നുപോയിരുന്നു. കുട്ടികളുടെ മാതാവിനെ സ്വന്തമാക്കുന്നതിന് കുട്ടികളെ മർദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ, കുട്ടികളുടെ പിതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.