Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ പമ്പിൽ...

പെട്രോൾ പമ്പിൽ മോഷണം;​ അഞ്ച്​ ലക്ഷത്തിലധികം കവർന്നു

text_fields
bookmark_border
petrol pump theft malappuram valluvambram
cancel
camera_alt

മോഷണം നടന്ന പെട്രോൾ പമ്പിൽ ഡോഗ് സ്​ക്വാഡ്​ വന്നപ്പോൾ

വള്ളുവമ്പ്രം (മലപ്പുറം): വള്ളുവമ്പ്രം ആലുങ്ങപൊറ്റയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ മോഷണം. 5,05,000 രൂപ നഷ്​ടപ്പെട്ടു. നിലമ്പൂർ സ്വദേശിനി എം.കെ. ഷർമിളയുടെ ഉടമസ്ഥതയിലുള്ള ആദിത്യ പെട്രോളിയത്തിൽ വ്യാഴാഴ്​ച പുലർച്ച രണ്ടിനായിരുന്നു​ സംഭവം. ഓഫിസിന് പിറകിലെ കോണി വഴി കയറി തൊഴിലാളികൾ താമസിക്കുന്ന മുകളിലെ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ​ ശേഷമായിരുന്നു​ മോഷണം. ഓഫിസി​െൻറ വാതിൽ പൊളിച്ച്​ അകത്തുകടന്ന്​ മേശ കുത്തിത്തുറക്കുകയായിരുന്നു.


സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽ താടി വളർത്തിയ ഒരാളാണ് മോഷ്​ടാവെന്ന്​ കണ്ടെത്തി. 1.59ഓടെ സ്ഥലത്തെത്തിയ ഇയാൾ മഴക്കോട്ട്, ഷൂ, തലപ്പാവ്, ഗ്ലൗസ്​, മാസ്ക്​ എന്നിവ ധരിച്ചിട്ടുണ്ട്. 2.15നകം തിരിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലം പരിശോധിച്ചു. മഞ്ചേരി ​െപാലീസ് കേസെടുത്തു. സി.ഐ കെ.പി. അഭിലാഷി​െൻറ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാറിനാണ്​ അന്വേഷണ ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftpetrol pumpmalappuram
Next Story