കണ്ണൂരിൽ പെട്രോൾ പമ്പ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കും
text_fieldsകണ്ണൂർ: ബോണസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ പമ്പുകളിലെ തൊഴിലാളികൾ നാളെ (വ്യാഴാഴ്ച) മുതൽ പണിമുടക്കിലേക്ക്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കുന്നത്.
ജില്ല ലേബർ ഓഫീസർ ആറുതവണ യോഗം വിളിച്ചിട്ടും ബോണസ് നൽകില്ലെന്ന ഉടമകളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
മുന്‍വര്‍ഷങ്ങളില്‍ ഓണം -വിഷു സമയങ്ങളില്‍ 18.5 ശതമാനം ബോണസായിരുന്നു തൊഴിലാളികള്‍ക്ക് പമ്പുടമകള്‍ നല്‍കിയത്. കോവിഡിന് ശേഷം അത് 17ശതമാനമായി കുറഞ്ഞു. എന്നാല്‍, ഇത്തവണ ബോണസ് നിഷേധിക്കുന്ന നയമാണ് പമ്പുടമകള്‍ സ്വീകരിച്ചതെന്ന് കേരള പെട്രോള്‍ പമ്പ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് എ.ടി. നിഷാത്ത് പറഞ്ഞു.
നിലവില്‍ 10 ശതമാനം ബോണസ് നല്‍കാമെന്നാണ് പമ്പുടമകള്‍ പറയുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.