സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും
text_fieldsകോഴിക്കോട്: ദിവസേനയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദൈംനംദിന വിലമാറ്റം -അപാകത പരിഹരിച്ച് വിലനിര്‍ണയത്തില്‍ സുതാര്യത ഉറപ്പാക്കുക, കച്ചവടം കുറവുള്ളവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുക, ഡീലര്‍മാരുടെ കമീഷന് തുക വര്‍ധിപ്പിക്കുക, അപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, ഡീലര്‍ഷിപ് എഗ്രിമെൻറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ദിവസേനയുള്ള വിലമാറ്റത്തില്‍ കേരളത്തിലെ ആയിരത്തോളം വരുന്ന പെട്രോൾ പമ്പുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ദിവസേന 8000 ലിറ്റര്‍ പെട്രോളും 12000 ലിറ്റര്‍ ഡീസലും മിനിമം സ്റ്റോക്ക് ചെയ്യുന്ന പെട്രോളിയം ഡീലര്‍ ഓരോ ദിവസവും വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞവിലക്ക് വില്പന നടത്താന്‍ നിര്‍ബന്ധിതമാകുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ പമ്പുടമകള്‍ക്ക് മുടക്കുമുതല്‍ മുഴുവനായി നഷ്ടമാകുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്നും പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ആർ. ശബരീനാഥ്, കെ.പി. ശിവാനന്ദന്, കെ.കെ. അശോകന് സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.