സംസ്ഥാനത്ത് 23ന് പെട്രോൾ പമ്പുകൾ അടച്ചിടും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 23ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് കോൺഫെഡറേഷൻ ഓഫ് കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. എച്ച്.പി പമ്പുകൾക്ക് കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കുക, ഐ.ഒ.സി പ്രീമിയം പെട്രേഡാൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, ബി.പി.സി, എച്ച്.പി.സി കമ്പനികൾ ലൂബ്രിക്കന്‍റുകൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, എച്ച്.പി.സി. ബി.പി.സി. കമ്പനികൾ ബാങ്ക് അവധി ദിവസങ്ങളിൽ ഇന്ധന ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കമ്പനികൾ നിലപാടിൽ മാറ്റം വരുത്തണമെന്ന് നേതാക്കളായ ടോമി തോമസ്, വി.എസ്. അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആകെ പമ്പുകളിൽ 35 ശതമാനം വരുന്ന എച്ച്.പി പമ്പുകൾ അടച്ചിടേണ്ട സ്ഥിതി വരുന്നു. തീരമേഖലയിലെ ഔട്ട്ലെറ്റുകളും ഡീസലില്ലാതെ അടച്ചിടേണ്ട സ്ഥിതിയുണ്ട്. ജൂലൈ അവസാന വാരം മുതൽ പെട്രോൾ, ഡീസൽ എന്നിവ ആവശ്യത്തിന് കമ്പനി നൽകുന്നില്ല. ആഗസ്റ്റ് 13 മുതൽ പ്രതിദിനം 200 ലോഡിന്‍റെ കുറവ് വിതരണത്തിൽ വരുത്തി. ഡീലർമാർ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് മന്ത്രി ജി.ആർ. അനിലിന് സംഘടന നിവേദനം നൽകിയതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.