ജയിലുകളിലെ പെട്രോളിയം ഔട്ട്ലെറ്റുകള് പ്രവർത്തനമാരംഭിച്ചു
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ച് ജയില്‍ വകുപ്പ് ആരംഭിച്ച ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിച്ചു. ഇരിങ്ങാലക്കുടയിലെ പുതിയ സ്പെഷല്‍ സബ് ജയിലിെൻറ ഉദ്ഘാടനവും ഇതിനൊപ്പം നടന്നു. ഏകദേശം 200 പേരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് പുതിയ ജയിലിലുള്ളത്. ചീമേനി തുറന്ന ജയിലില്‍ പുതിയ ഭരണവിഭാഗത്തിെൻറ ഉദ്ഘാടനവും തൃക്കരിപ്പൂരില്‍ എം.എല്‍.എയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഡിസ്പെന്‍സറിയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം അദ്ദേഹം നിര്‍വഹിച്ചു.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണ് പെട്രോള്‍ പമ്പുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. അതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച തിരുവനന്തപുരം, വിയ്യൂര്‍, ചീമേനി ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനമാണ് നടന്നത്.
ഈ പെട്രോള്‍ പമ്പുകള്‍ക്കൊപ്പം പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരും പങ്കെടുത്തു. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.