പെട്ടിമുടിയിൽ ആറു മൃതദേഹം കൂടി കണ്ടെടുത്തു; മരണം 49
text_fields
മൂന്നാർ: രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ ആറു പേരുടെ മൃതദേഹംകൂടി തിങ്കളാഴ്ച കണ്ടെടുത്തു. ഇതോടെ നേഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 49 ആയി. സമീപത്തെ പെട്ടിമുടി പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
മലമുകളിൽനിന്ന് ആർത്തലച്ചുവന്ന ഉരുൾ ലയങ്ങളെയാകെ പുഴയിലേക്ക് കൊണ്ടുപോയെന്ന് സംശയിച്ചിരുന്നു. ഇത് ശരിവെക്കും വിധമാണ് തിങ്കളാഴ്ച പുഴയിൽനിന്ന് മൃതദേഹങ്ങൾ ലഭിച്ചത്. വീടുകൾക്ക് സമീപത്തുനിന്ന് ആരെയും കിട്ടിയില്ല. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വൈകീട്ട് നിർത്തിയ തിരച്ചിൽ ചൊവ്വാഴ്ച രാവിലെ വീണ്ടും തുടങ്ങും. പൊലീസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ്, എന്‍.ജി.ഒ, എന്‍.ഡി.ആര്.എഫ്, സ്കൂബ ഡൈവിങ്, റവന്യൂ, ഹെല്‍ത്ത്, പഞ്ചായത്ത്, ഡി.വൈ.എഫ്.ഐ, ഐ.ആര്.ഡബ്ല്യു, സേവാഭാരതി, തമിഴ്നാട് വെല്‍ഫെയര്‍ എന്നീ വിഭാഗങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്.
എസ്റ്റേറ്റ് ഉടമകളായ കണ്ണൻദേവൻ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ ഇനി കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാതിയുണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെട്ട ലയങ്ങളിൽനിന്ന് 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. വിനോദിനി (14), രാജലക്ഷ്മി (12), പ്രതീക്ഷ് (32), വേലുത്തായ് (58), ജോഷ്വ (13,), വിജയലക്ഷ്മി (എട്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.