Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്ടിമുടി ദുരന്തം:...

പെട്ടിമുടി ദുരന്തം: അനന്തരാവകാശികള്‍ക്ക് ധനസഹായം വിതരണം ചെയ്​തു

text_fields
bookmark_border
Pettimudi landslide: Disbursement of financial assistance to heirs
cancel

മൂ​ന്നാ​ര്‍: പെ​ട്ടി​മു​ടി പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ള്‍ക്ക് കെ.​ഡി.​എ​ച്ച്.​പി ക​മ്പ​നി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​മു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്​​ട​പ്പെ​ട്ട ക​മ്പ​നി​യു​ടെ 18 തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ര്‍ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ക​മ്പ​നി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മൂ​ന്നാ​ര്‍ കെ. ​ഡി.​എ​ച്ച് ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ കെ. ​മാ​ത്യു എ​ബ്രാ​ഹം ധ​ന​സ​ഹാ​യം കൈ​മാ​റി. ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച എ​ട്ടു​പേ​രു​ടെ ആ​ശ്രി​ത​ര്‍ക്കാ​ണ് സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. ബാ​ക്കി​യു​ള്ള 10 തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന​ന്ത​ര അ​വ​കാ​ശി​ക​ൾ​ക്ക്​ റ​വ​ന്യൂ വ​കു​പ്പി​ല്‍നി​ന്ന്​ രേ​ഖ​ക​ൾ ല​ഭി​ച്ച​ശേ​ഷം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

കെ.​ഡി.​എ​ച്ച്.​പി ക​മ്പ​നി​യു​ടെ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മോ​ഹ​ന്‍ സി.​വ​ര്‍ഗീ​സ്, ബി.​പി. ക​രി​യ​പ്പ, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി.​എം.​എ​സ്. ഗി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpfinancial assistancePettimudi landslide
News Summary - Pettimudi landslide: Disbursement of financial assistance to heirs
Next Story