പെട്ടിമുടി ദുരന്തത്തിൽ കാണാതായ ഒരു മൃതദേഹംകൂടി കണ്ടെത്തി
text_fieldsമൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായ ഒരുസത്രീയുടെ മൃതദേഹംകൂടി കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കളും തോട്ടം തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭൂതക്കുഴിക്കുസമീപം പുഴയിൽ ഞായറാഴ്ച വൈകീട്ട് നാേലാടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി.
മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മൂന്നാറിൽനിന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തേക്ക് തിരിച്ചതായി മൂന്നാർ ഡി.എഫ്.ഒ എം.വി.ജി. കണ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. പാറയിടുക്കില്‍ അകപ്പെട്ട നിലയിെല മൃതദേഹം വീണ്ടെടുക്കാനുള്ള നടപടി തിങ്കളാഴ്ച നടത്തും.
തിരച്ചിൽ കഴിഞ്ഞ ചൊവ്വാഴ്ച ജില്ല ഭരണകൂടം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എങ്കിലും കാണാതായവരുടെ ബന്ധുക്കളും രാജമലയിലെ തൊഴിലാളികളുമടക്കം 20 അംഗ സംഘം പെട്ടിമുടി പുഴയിലെ ഭൂതക്കുഴി ഭാഗത്ത് തിരച്ചിൽ തുടരുകയായിരുന്നു.
പെട്ടിമുടി പുനരധിവാസം; മന്ത്രിയും കമ്പനി അധികൃതരും ചർച്ച നടത്തി
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രി എം.എം. മണിയും കണ്ണന്‍ ദേവന്‍ കമ്പനി അധികൃതരും ചർച്ച നടത്തി. ഞായറാഴ്ച രാവിലെ മൂന്നാര്‍ െഗസ്റ്റ് ഹൗസില്‍ കമ്പനി എം.ഡി മാത്യു എബ്രഹാമുമായാണ് മന്ത്രി ചർച്ച നടത്തിയത്. ദുരന്തത്തിനുശേഷം പെട്ടിമുടിയിലെ 67 കുടുംബങ്ങള്‍ വിവിധ എസ്റ്റേറ്റുകളിലെ ബന്ധുക്കളുടെ വീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് വീടുവെച്ചുനല്‍കുന്നതിന് കമ്പനി പൂര്‍ണ പിന്തുണ അറിയിച്ചതായും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.