പെട്ടിമുടി: തിങ്കളാഴ്ച ആരെയും കണ്ടെത്താനായില്ല; ഇതുവരെ കണ്ടെത്തിയത് 58 മൃതദേഹം
text_fieldsമൂന്നാര്‍: പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചില്‍ തുടരുന്നു. തിങ്കളാഴ്ച ആരെയും കണ്ടെത്താനായില്ല. എന്‍.ഡി.ആര്.എഫിെൻറ നേതൃത്വത്തില്‍ 120 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. സഹായിക്കാനായി പൊലീസ് സേനയിലെ വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളെ സ്ഥലത്ത് എത്തിച്ചിരുന്നു. ഇവയുടെ നേതൃത്വത്തില്‍ മണ്ണടിഞ്ഞ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സാധ്യമായ സ്ഥലങ്ങളിലൊക്കെ തിരച്ചില്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കുറച്ചുപേർ മാത്രമാണ് ഇപ്പോൾ സംഘത്തിലുള്ളത്.
400 പേരടങ്ങുന്ന സംഘമാണ് ആദ്യം തിരച്ചില്‍ നടത്തിയിരുന്നത്. ലയങ്ങള്‍ നിന്ന സ്ഥലത്ത് മണ്ണ് ആഴത്തില്‍ കുഴിച്ചുള്ള തിരച്ചില്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര് ഒഴുക്കില്‍പ്പെട്ട് നീണ്ട ദൂരം എത്തിയിരിക്കാം എന്നാണ് രക്ഷാപ്രവര്‍ത്തന സംഘത്തിെൻറ വിലയിരുത്തല്‍. 58 പേരുടെ മൃതദേഹമാണ് ഇതുവരെ കിട്ടിയത്. ദുരന്തം നടന്ന് 11 ദിവസം പിന്നിടുമ്പോൾ 12 പേരെയെങ്കിലും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. അതിനിടെ, ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മൂന്നാറിലെ വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.