എയ്ഡഡ് സ്കൂൾ പാർട്ട് ടൈം അധ്യാപകർക്കും പി.എഫ് അംഗത്വം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർ/ ഫുൾടൈം ആനുകൂല്യത്തോടെയുള്ള പാർട്ട് ടൈം അധ്യാപകർക്ക് പ്രോവിഡൻറ് ഫണ്ട് (കെ.എ.എസ്.ഇ.പി.എഫ്) അംഗത്വത്തിന് അനുമതി നൽകി സർക്കാർ ഉത്തരവ്.
നേരത്തേ അംഗത്വം ലഭിച്ചവർക്ക് ദോഷകരമായി ബാധിക്കില്ലെന്ന വ്യവസ്ഥയോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവിനനുസൃതമായി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതിക്കുള്ള നിർദേശം സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
സർക്കാർ സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി.എഫ് അക്കൗണ്ട് തുടങ്ങാൻ അനുമതി നൽകി നേരത്തേ ഉത്തരവിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.