ഹർത്താലിനിടെ വ്യാപക അക്രമം: 171 പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ, രജിസ്റ്റർ ചെയ്തത് 150 കേസുകൾ
text_fieldsതിരുവനന്തപുരം: രാജ്യവ്യാപകമായി ഓഫിസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ്(പി.എഫ്.ഐ) ഇന്ത്യ നടത്തിയ ഹർത്താലിൽ 171 പേരെ അറസ്റ്റ് ചെയ്തു. 368 പേർ കരുതൽ തടങ്കലിലാണ്. ഹർത്താലിനോടനുബന്ധിച്ച അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്150 ഓളം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ കണ്ണൂർ ജില്ലയിലാണ്.
ഹർത്താലിനിടയിലും സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾക്കു നേരെ ആക്രമണമുണ്ടായി. 71 ബസുകളാണ് ഹർത്താൽ അനുകൂലികളുടെ കല്ലേറിൽ തകർന്നത്. 12 കെ.എസ്.ആർ.ടി.സി ജീവനക്കാർ അക്രമസംഭവങ്ങളിൽ പരിക്കേൽക്കുകയും ചെയ്തു. കല്ലേറിലാണ് കൂടുതൽ ബസ്സുകൾക്കും കേട്പാട് പറ്റിയത്. ഏതാണ്ട് 30 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് കോർപറേഷന്റെ കണക്ക്.
ഹർത്താലിനോടനുബന്ധിച്ച് സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം 45000 പൊലീസിനെ വിന്യസിച്ചിരുന്നു. നിർബന്ധിച്ച് കടയടപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തേ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യാഴാഴ്ച രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ 100ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലര്‍ ഫ്രണ്ടിന്‍റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.