പിന്നാക്ക സംവരണം ഉയർത്താതെ ആയുർവേദ, ഹോമിയോ, ഫാർമസി പി.ജി കോഴ്സുകൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ പി.ജി കോഴ്സുകളിൽ പിന്നാക്ക സംവരണം 27 ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചപ്പോഴും ആരോഗ്യവകുപ്പിെൻറ നിയന്ത്രണത്തിലുള്ള ഇതര പി.ജി കോഴ്സുകളിലെല്ലാം സംവരണം ഒമ്പത് ശതമാനം മാത്രം. ആയുർവേദ, ഹോമിയോ, ഫാർമസി, ഡി.എൻ.ബി പോസ്റ്റ് എം.ബി.ബി.എസ് ഉൾപ്പെടെ കോഴ്സുകളിലെല്ലാം പിന്നാക്ക സംവരണം ഒമ്പത് ശതമാനം തന്നെയാണ്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്കുള്ള മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലെ സംവരണം ഒമ്പതിൽനിന്ന് 27 ശതമാനമാക്കി ഉയർത്താനുള്ള തീരുമാനത്തിലേക്ക് സർക്കാറിെന എത്തിച്ചത് പിന്നാക്കവിഭാഗ സംഘടനകൾ ഉയർത്തിയ ആവശ്യമായിരുന്നു. പി.ജി കോഴ്സുകളിലെ സംവരണം 30 ശതമാനമാക്കി ഉയർത്താൻ ഫെബ്രുവരി 26ന് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ സർക്കാറിെൻറ തുടർനടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പിന്നാലെ ഡെൻറൽ പി.ജി (എം.ഡി.എസ്) കോഴ്സിലെ പിന്നാക്ക സംവരണം ഒമ്പതിൽനിന്ന് 20 ശതമാനമാക്കി ഇൗ മാസം നാലിന് ആരോഗ്യവകുപ്പ് ഉത്തരവിറക്കുകയും ഇൗ വർഷത്തെ പ്രവേശനത്തിൽ നടപ്പാക്കിവരികയുമാണ്. എന്നാൽ, അടുത്തവർഷം മുതൽ എം.ഡി.എസ് കോഴ്സിനുള്ള പിന്നാക്ക സംവരണം 27 ശതമാനമായിരിക്കും. ആരോഗ്യവകുപ്പിന് കീഴിലുള്ള ഇതര കോഴ്സുകളിലെ പിന്നാക്ക സംവരണം ഒമ്പത് ശതമാനത്തിൽ നിലനിർത്തിയാണ് രണ്ടു കോഴ്സിൽ മാത്രം നടപ്പാക്കിയത്.
നേരത്തേ ഇതുസംബന്ധിച്ച ആവശ്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, മുന്നാക്ക സംവരണത്തിനും സർവിസ് ക്വോട്ടക്ക് സീറ്റ് നീക്കിവെക്കേണ്ടതും ചൂണ്ടിക്കാട്ടി പിന്നാക്ക സംവരണം ഉയർത്തണമെന്ന ആവശ്യം നിരസിച്ച് ആഗസ്റ്റ് രണ്ടിന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. പിന്നാക്ക സംവരണം 30 ശതമാനമാക്കണമെന്ന പിന്നാക്കവിഭാഗ കമീഷെൻറ റിപ്പോർട്ട് കൈയിൽവെച്ചായിരുന്നു ഇൗ ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശയിലാണ് സംവരണം ഉയർത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇത് വിവാദമായതോടെയാണ് സംവരണം ഉയർത്താനുള്ള തീരുമാനം. മെഡിക്കൽ കോഴ്സുകളിൽ പിന്നാക്ക സംവരണം അട്ടിമറിക്കുന്ന കേന്ദ്രമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറ്റേും ആരോഗ്യവകുപ്പും മാറിയെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.