Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡി. കോളജുകളിലെ പി.ജി...

മെഡി. കോളജുകളിലെ പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കുന്നു

text_fields
bookmark_border
doctors
cancel

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കുന്നു. സ്റ്റൈപ്പൻഡ് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പി.ജി മെഡിക്കൽ, ഡെന്റൽ വിദ്യാർഥികളും ഹൗസ് സർജന്മാരും ഉൾപ്പെടുന്ന ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ 24 മണിക്കൂർ പണിമുടക്ക് ഇന്നുരാവിലെ എട്ട് മുതലാണ്. അത്യാഹിത വിഭാഗങ്ങളിൽ നിന്നുൾപ്പെടെ ഇവർ വിട്ടുനിൽക്കും.

വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 29ന് പി.ജി ഡോക്ടർമാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ, പണിമുടക്കിൽ ഉന്നയിച്ച കാര്യങ്ങളിൽ സർക്കാറിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സമരം.

2019ലാ​ണ് ഒ​ടു​വി​ൽ സ്റ്റൈ​പ​ൻ​ഡ്​​ വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കി​യ​തെന്ന് പി.ജി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മു​ൻ ഉ​ത്ത​ര​വ് പ്ര​കാ​രം നാ​ലു​ശ​ത​മാ​നം വ​ർ​ധ​ന ന​ട​പ്പാ​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​ണ്. നി​ല​വി​ൽ 53,000 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് 63,000 ആ​യി വ​ർ​ധി​പ്പി​ക്കാ​മെ​ന്ന ഉ​റ​പ്പാ​ണ് ലം​ഘി​ച്ച​ത്. കെ.​എം.​പി.​ജി.​എ, കേ​ര​ള ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ഡെ​ന്‍റ​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ഡെ​ന്‍റ​ൽ ഹൗ​സ് സ​ർ​ജ​ൻ അ​സോ. എ​ന്നീ സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

പി.ജി ഡോക്ടർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചിരുന്നെങ്കിലും പ്രവർത്തനം ആരംഭിച്ചില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സമിതി പ്രവർത്തന സജ്ജമാക്കുക, ആരോഗ്യ സർവകലാശാല വിവിധ കോഴ്സുകൾക്ക് ചുമത്തിയ ഫീസ് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ട് വെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doctors strikepg doctors strike
News Summary - PG doctors and house surgeons of Med. colleges are on strike today
Next Story