സമരം തുടരുമെന്ന് പി.ജി ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: ദിവസങ്ങളായി നടത്തുമെന്ന സമരം തുടരുമെന്ന് പി.ജി ഡോക്ടർമാർ. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിഷയം വിശദമായി വീണ്ടും ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ പി.ജി ഡോക്ടർമാരെ അറിയിച്ചു.
പി.ജി ഡോക്ടർമാരുടെ അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ.ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചർച്ചയുടെ തീയതി പിന്നീടായിരിക്കും തീരുമാനിക്കുക.
പി.ജി ഡോക്ടർമാരുടെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണെന്നും പിന്നീട് ആവശ്യങ്ങളിൽ മാറ്റം വരുത്തുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങളെ ദുരിതത്തിലാക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
സമരക്കാരുമായി എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം. വിദ്യാർഥികളുടെ ജോലി ഭാരം കുറക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകും. കോടതി വിധിവരും വരെ പി.ജി പ്രവേശനം നീളുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ഐ.എം.എ പോലുള്ള സംഘടനകൾ സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.