Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2021 6:55 PM IST Updated On
date_range 17 Nov 2021 7:16 PM ISTജോജുവിന്‍റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം
text_fieldsbookmark_border
കൊച്ചി: ഇന്ധന വില വർധനക്കെതിരായ സമരത്തിനിടെ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകനായ മുഖ്യപ്രതി പി.ജി ജോസഫിന് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.
37500 രൂപ പിഴയും 50000 രൂപയുടെ രണ്ട് ആൾ ജാമ്യവുമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. സംഘർഷത്തിനിടെ പി.ജെ ജോസഫാണ് ജോജുവിന്‍റെ കാറിലെ ഗ്ലാസ് തല്ലി തകർത്തതെന്ന് പൊലീസ് പറഞ്ഞു. കല്ല് കൊണ്ട് ഗ്ലാസ് പൊട്ടിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെയുള്ള ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story