സംസ്ഥാനത്ത് ഹൗസ് സർജൻമാർ സൂചനാപണിമുടക്കിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി വിദ്യാർഥികളും ഹൗസ് സർജൻമാരും സൂചനാപണിമുടക്കിൽ. സ്റ്റൈപൻഡ് വർധന ആവശ്യപ്പെട്ടാണ് ഒ.പിയും കിടത്തി ചികിത്സയും ബഹിഷ്കരിച്ച് സമരം നടത്തുന്നത്.
അത്യാഹിതവിഭാഗം, െഎ.സി.യു, ലേബർ റൂം, എമർജൻസി ഒാപറേഷൻ തിയറ്റർ എന്നീ സർവിസുകൾ തടസപ്പെടില്ല. അതേസമയം, ദന്ത ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
ആവശ്യങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനും ഡോക്ടർമാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.
അേതസമയം, സൂചനാപണിമുടക്ക് നേരിടാൻ മെഡിക്കൽ കോളജ് ആശുപത്രിയും എസ്.എ.ടി ആശുപത്രിയും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. പണിമുടക്കിനെ തുടർന്ന് രോഗികൾക്ക് ചികിത്സ നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വേണ്ട ബദൽസംവിധാനം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.