ഒൗഷധ വിപണന കേന്ദ്രങ്ങളിൽ ഫാർമസി കൗൺസിൽ സംയുക്ത പരിശോധന നടത്തും
text_fieldsകൊല്ലം: ഒൗഷധ വിപണന രംഗത്ത് ഫാർമസി നിയമം കർശനമായി നടപ്പാക്കുന്നതിന് ഫാർമസി കൗൺസിൽ നടത്തുന്ന പരിേശാധന കൂടുതൽ ശക്തമാക്കുന്നു. നിലവിൽ ഇൻസ്പെക്ടർമാർ ജില്ലകളിൽ നടത്തുന്ന പരിേശാധനകളാണുള്ളത്. ഇതോടൊപ്പം വിവിധ ജില്ലകളിലെ ഇൻസ്പെക്ടർ സംയുക്തമായി ഒരു ജില്ലയിൽ കേന്ദ്രീകരിച്ച് ഇടക്കിടെ പരിശോധനകൾ നടത്താനാണ് പദ്ധതി. കഴിഞ്ഞമാസം ഇത്തരത്തിൽ നടത്തിയ പരിശോധന വിജയകരമാണെന്ന് കൗൺസിൽ വിലയിരുത്തുന്നു.
കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ സംയുക്ത പരിേശാധന നടത്തിയതിൽ വ്യാപകമായി നിയമലംഘനങ്ങൾ കണ്ടെത്തി. 376 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഫാർമസികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിലായി ഫാർമസി നിയമങ്ങൾ പാലിക്കാത്തതിന് 260പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഫാർമസിസ്റ്റില്ലാതെ ഒൗഷധ വിപണനം നടത്തിയ 42 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. ഇങ്ങനെയുള്ള സ്ഥാപനങ്ങളോട് അടിയന്തരമായി ഫാർമസിസ്റ്റിനെ നിയമിക്കാൻ നിർദേശം നൽകി. അടുത്തഘട്ട പരിേശാധനയിൽ നിയമം പാലിച്ചിെല്ലങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒാരേസമയം രണ്ടിടങ്ങളിൽ ഫാർമസിസ്റ്റായി പ്രവർത്തിച്ച രണ്ടുപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ കുടുങ്ങി. ഇവരുടെ രജിസ്ട്രേഷൻ റദ്ദാക്കും.
സംയുക്ത പരിശോധനകൾ തുടർന്നും നടത്തുമെന്ന് ഫാർമസി കൗൺസിൽ പ്രസിഡൻറ് ബി. രാജൻ ‘മാധ്യമ’ത്തോടു പറഞ്ഞു. അതേസമയം, ഫാർമസി രംഗത്തെ അനഭിലഷണീയ പ്രവണതകൾ തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ‘ഫാർമസി പ്രാക്ടീസ് െറഗുലേഷൻ- 2015’ സംസ്ഥാനത്ത് ഇനിയും ലക്ഷ്യംകണ്ടില്ല. മരുന്നുവിപണിയിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ സാഹചര്യം മാറ്റിയെടുക്കാൻ പര്യാപ്തമായ നിയമം പൂർണതോതിൽ നടപ്പാക്കണമെന്ന് നിർദേശിച്ച് ഉത്തരവിറങ്ങിയെങ്കിലും തുടർനടപടി ഉണ്ടാകാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.