102ലും ചുറുചുറുക്കോടെ വലിയ ഇടയൻ
text_fieldsപത്തനംതിട്ട: നൂറ്റിരണ്ടിലും ചുറുചുറുക്കോടെ എല്ലാ ജനവിഭാഗങ്ങളുടെയും വലിയ ഇടയ നായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത. കുമ്പനാട് ഫെലോഷ ിപ് ആശുപത്രിയിലെ ചാപ്പലിൽ നടന്ന 102ാം ജന്മദിനാഘോഷങ്ങൾക്ക് മാർത്തോമ സഭ പരമാധ്യക് ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ശാരീരികാസ്വാസ്ഥ്യത ്തെ തുടർന്ന് അദ്ദേഹം ഇവിടെ വിശ്രമിക്കുന്നതിനാലാണ് ജന്മദിനാഘോഷ പരിപാടികൾ ആശുപത്രി ചാപ്പലിൽ നടത്താൻ തീരുമാനിച്ചത്.
രാജ്യം പദ്മവിഭൂഷൻ നൽകി ആദരിച്ച വലിയ മെത്രാപ്പോലീത്തയുടെ ജന്മദിനാഘോഷ ചടങ്ങുകളിൽ വൈദികരും ജനപ്രതിനിധികളും സാധാരണക്കാരുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത സ്തോത്ര പ്രാർഥനക്കും കുർബാനക്കും നേതൃത്വം നൽകി. തുടർന്ന് വട്ടയപ്പം മുറിച്ചാണ് ജന്മദിനാഘോഷത്തിന് തുടക്കംകുറിച്ചത്. എപ്പിസ്കോപ്പമാരായ ജോസഫ് മാർ ബർണബാസ്, എബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, കെ.ജി. ജോസഫ് എന്നിവർ കാർമികത്വം വഹിച്ചു. ആേൻറാ ആൻറണി എം.പി, വീണാ ജോർജ് എം.എൽ.എ, പ്രഫ. പി.ജെ. കുര്യൻ, കെ. ശിവദാസൻ നായർ, ജോസഫ് എം. പുതുശ്ശേരി, എം.എ. ബേബി, അന്നപൂർണാദേവി, ജോർജ് മാമ്മൻ കൊണ്ടൂർ, പി.പി. അച്ചൻകുഞ്ഞ് എന്നിവർ ജന്മദിനാശംസകൾ നേർന്നു.
മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖർ അദ്ദേഹത്തെ ഫോണിൽ ജന്മദിനാശംസ അറിയിച്ചു. ഇനിയും ജന്മദിനങ്ങള് ആഘോഷിക്കാന്‍ അവസരം ഉണ്ടാകട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് കുര്‍ബാനക്കുശേഷം മാര്‍ ക്രിസോസ്റ്റത്തിെൻറ മുറിയില്‍ എത്തിയ മാത്യു ടി. തോമസ് എം.എൽ.എ മുഖ്യമന്ത്രിയെ വിളിക്കുകയും ഫോണ്‍ കൈമാറുകയുമായിരുന്നു.
1944 ജനുവരി ഒന്നിന് ശെമ്മാശനായ ക്രിസോസ്റ്റം ജൂൺ മൂന്നിന് വികാരിയായി ഇരവിപേരൂർ പള്ളിയിൽ ഔദ്യോഗിക തുടക്കം. 1953 േമയ് 21ന് റമ്പാൻ പട്ടം. 1978ൽ സഫ്രഗൻ മെത്രാപ്പോലീത്ത,1999 മാർച്ച് 15ന് ഒഫീഷ്യറ്റിങ് മെത്രാപ്പോലീത്ത, ഒക്ടോബർ 23ന് മെത്രാപ്പോലീത്തയായി. 2007 ആഗസ്റ്റ് 28ന് സ്ഥാനത്യാഗത്തിന് ശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തിൽ വലിയ മെത്രാപ്പോലീത്തയായി വിശ്രമജീവിതത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.