ഫോൺരേഖ ശേഖരണം; സ്വകാര്യതയിലുള്ള ഇടപെടലല്ല –പൊലീസ്
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോൺരേഖ ശേഖരണം സ്വകാര്യത, മൗലികാവകാശ ലംഘനമല്ലെന്ന് പൊലീസ്. മഹാമാരികൾ തടയുന്നതിന് സ്വീകരിക്കുന്ന നടപടികൾ സ്വകാര്യതയുടെ ലംഘനമാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ സാഹചര്യത്തിൽ വ്യക്തി സ്വാതന്ത്ര്യങ്ങൾക്കുമേൽ അനിവാര്യമായ ചില നിയന്ത്രണങ്ങൾ ആവശ്യമായിവരും. ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നത് വസ്തുതാപരമല്ലെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020െൻറ സെക്ഷൻ 4 (2) പ്രകാരം സർക്കാറിന് രോഗം തടയാനും നിയന്ത്രിക്കാനുമായി മറ്റ് ആവശ്യമായ നടപടികളെടുക്കാൻ അധികാരമുണ്ട്. കേന്ദ്രസർക്കാറിെൻറ ഉത്തരവുകളും നിർദേശിച്ച മാനദണ്ഡങ്ങളും പൂർണമായും പാലിച്ചാണ് പൊലീസ് വകുപ്പും സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചെടുത്ത ആപ്പും ഉപയോഗിച്ച് ക്വാറൻറീൻ ട്രാക്കിങ് നടത്തുന്നത്. രോഗിയുടെ സഹായത്തോടെ അവരുടെ ഓർമകളെ ഉണർത്തിക്കൊണ്ടാണ് സമ്പർക്ക ചാർട്ട് തയാറാക്കുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇത്തരം രീതികൾ സ്വീകരിക്കുന്നുണ്ട്. ടെലിഫോൺ ടവർ ലൊക്കേഷൻ വിവരങ്ങൾ സമ്പർക്കവ്യാപനം തടയുന്നതിന് മാത്രമാണ് ശേഖരിക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ ആവശ്യത്തിന് മാത്രമേ ഈ വിവരങ്ങൾ വിനിയോഗം ചെയ്യുന്നുള്ളൂവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.