ശബ്ദരേഖ വിവാദം; ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നു
text_fieldsതിരുവനന്തപുരം: ശബ്ദരേഖ പുറത്തു വന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് സംഘം സവപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ചോദ്യം ചെയ്യുന്നത്.
സ്വപ്നയുടെ ശബ്ദരേഖ ജയിലിൽ നിന്നല്ല പുറത്തുപോയതെന്നാണ് സംഭവത്തിൽ ജയിൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ ഈ വിഷയത്തിൽവിശദമായ അന്വേഷണം നടത്തണമെന്ന കസ്റ്റംസ് ആവശ്യത്തെ തുടർന്ന് ജയിൽ വകുപ്പ് ഡി.ജി.പിയെ വിവരം ധരിപ്പിക്കുകയും ഡി.ജി.പി ക്രൈംബ്രാഞ്ച് അനേവഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്തത്. സ്വപ്നയുടെ മൊഴിയെടുക്കാൻ എൻ.ഐ.എ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നൽകിയിരുന്നു.
സ്വപ്ന സുരേഷിനേയും സരിത്തിനേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും(ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. ഇ.ഡിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഇന്നുമുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.