ഫോൺ ചോർത്തൽ: കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഭരണാധികാരികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ടെലഫോൺ സംഭാഷണം ചോർത്തിയതായി ഒരു എം.എൽ.എ വെളിപ്പെടുത്തയതിൽ കോട്ടയം കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന് മുഖ്യമന്ത്രി. ഇക്കാര്യത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ. മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ്, സി.ആർ. മഹേഷ് എന്നിവർക്ക് മറുപടി നൽകി.
2023 ലെ ടെലികമ്മ്യൂണിക്കേഷൻ നിയമത്തിലെ വകുപ്പ് 42(2)(എ)(ബി) പ്രകാരം നിയമവിരുദ്ധമായി ഫോൺ സംഭാഷണം ചോർത്തുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷയോ അല്ലെങ്കിൽ രണ്ട് കോടി രൂപ വരെ പിഴ ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
ചില അടിയന്തര സാഹചര്യങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ സംഭാഷണങ്ങൾ പൊലീസ് ഇൻസ്പെക്ടർ ജനറൽ തസ്കികയിൽ കുറയാത്ത ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ അനുമതിയോടെ ഏഴ് ദിവസത്തേക്ക് നിരീക്ഷിക്കാം. എന്നാൽ അത്തരം ശുപാർശകൾ അടുത്ത ഏഴ് ദിവസത്തിനകം അനുമതി നേടണം.
2023 ലെ ഇന്ത്യൻ ടെലി കമ്യൂണിക്കേഷൻ നയമത്തിലെ വകുപ്പ് 20, 1885 ലെ ഇന്ത്യൻ ടെല ഗ്രാഫ് നിയമവും ചട്ടവും പ്രകാരം എതെങ്കിലും പൊതു അടിയന്തരാവസ്ഥ, പൊതു സൂരക്ഷയുടെ താൽപ്പര്യം, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, സംസ്ഥാനത്തിന്റെ സൂരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം അല്ലെങ്കിൽ പൊതുക്രമം അല്ലെങ്കിൽ ഒരു കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് വേണ്ടി അങ്ങനെ ചെയ്യേണ്ടത് ആവശ്യമോ ഉചിതമോ ആണെന്ന് ബോധ്യപ്പെട്ടാൽ വ്യക്തികളുടെ ഫോൺ സന്ദേശങ്ങൾ നിരീക്ഷിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകാവുന്നതാണ്.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷ ഈ കാര്യത്തിന് അനുവാദം നൽകുവാൻ അധികാരമുള്ള സംസ്ഥാന സർക്കാരിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കണം. അനുവാദം നേടിയ ശേഷം നിയമപരമായി അത്തരം വ്യക്തികളുടെ ഫോൺ നിരീക്ഷിക്കാവുന്നതുമാണെന്നും മുഖ്യമന്ത്രി മറുപടി നൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.