രാഷ്ട്രീയക്കാരുടെയും പൊലീസുകാരുടെയും ഫോൺ ചോർത്തൽ: പി.വി. അൻവറിനെതിരായ ഹരജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ്
text_fieldsകൊച്ചി: രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമടക്കം ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ പി.വി. അൻവർ എം.എൽ.എക്കെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയച്ചു.
സി.ബി.ഐ, ഡി.ആർ.ഐ, മലപ്പുറം സൈബർ പൊലീസ് എന്നീ ഏജൻസികളുടെയും വിശദീകരണം തേടി. പ്ലാന്‍ററും ബിസിനസുകാരനുമായ കൊല്ലം സ്വദേശി മുരുകേശ് നരേന്ദ്രന്‍റെ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഇടപെടൽ.
ഫോൺ ചോർത്തിയെന്ന് അൻവർ പരസ്യമായി പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതയുടെ ലംഘനമാണിത്. വയർലെസ് സന്ദേശങ്ങൾ ചോർത്താൻ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ ഹരജിക്കാരൻ ‘മറുനാടൻ മലയാളി’ ചാനലിന് 50 ലക്ഷം രൂപ കൈമാറിയെന്ന് അൻവർ നേരത്തേ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
രാഷ്ട്രീയക്കാരുടെയും പൊലീസുകാരുടെ ഫോൺ ചോർത്തൽ: പി.വി. അൻവറിനെതിരായ ഹരജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ്ഈ സാഹചര്യത്തിൽ അൻവർ തന്‍റെ ഫോണും ചോർത്തിയെന്ന സംശയവും ഹരജിക്കാരൻ ഉന്നയിക്കുന്നു. വിഷയം ജനുവരി 16ന് കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.