ഫോൺ വിളി വിവാദം: ഗൂഢാലോചന അന്വേഷിക്കും
text_fieldsതിരുവനന്തപുരം: മുൻ മന്ത്രി എ.കെ ശശിന്ദ്രൻ ഉൾപ്പെട്ട ഫോൺ വിളി വിവാദത്തിൽ ജുഡീഷ്യൽ കമീഷെൻറ ടേംസ് ഒാഫ് റഫറൻസ് സംബന്ധിച്ച് തീരുമാനമായി. അഞ്ച് കാര്യങ്ങളാണ് പ്രധാനമായും കമീഷൻ അന്വേഷിക്കുക.
പ്രധാനമായും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുക. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ നിയമ നപടപടിക്ക് ശിപാർശ നൽകും. മംഗളം ചാനലിന് പൊലീസ് നോട്ടീസ് നൽകി. ശശീന്ദ്രെൻറ സംഭാഷണം റെക്കോഡ് ചെയ്ത ഫോൺ ഹാജരാക്കാനും പി.എസ് ആൻറണി അധ്യക്ഷനായ കമീഷൻ നിർദ്ദേശം നൽകും.
നേരത്തെ വിവാദ ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ‘മംഗളം’ ഗ്രൂപ് സി.ഇ.ഒ ആർ. അജിത്കുമാര്‍ ഉൾപ്പെടെ ഒമ്പതുപേർക്കെതിരെ കേസെടുത്തിരുന്നു. ഫോൺ വിവാദം അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. െഎ.പി.സി 120 (ബി), 167വകുപ്പുകളും െഎ.ടി ആക്ടിലെ 67ാം വകുപ്പും പ്രകാരമാണ് കേസ്.
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മുജീബ് റഹ്മാൻ, അഡ്വ. ശ്രീജ തുളസി എന്നിവരുടെ പരാതിയുടെ അടസ്ഥാനത്തിലായിരുന്നു കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.