പൾസർ സുനിക്ക് ഫോൺ എത്തിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ; ഒരാളെ ഒഴിവാക്കി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കായി ജയിലിൽ ഫോൺ എത്തിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിക്ക് നൽകുന്നതിനായി വിഷ്ണുവിന് ഫോൺ കൈമാറിയ മലപ്പുറം സ്വദേശി ഇമ്രാനെയാണ് അറസ്റ്റ് ചെയ്തത്. മുമ്പ് മാല മോഷണ കേസിൽ അറസ്റ്റിലായ ഇമ്രാൻ വിഷ്ണുവിനൊപ്പം ജയിലിലെ ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്.
ജയിലിൽ നിന്ന് ഫോൺ കടത്താൻ സഹായം നൽകിയെന്ന് ആരോപിച്ച് കസ്റ്റഡിയിലായ എറണാകുളം സ്വദേശി സനൽ പി. മാത്യുവിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. സനലിന് കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പകരം വട്ടേക്കുന്നത് സ്വദേശി അരവിന്ദനെ പ്രതിയാക്കി.
മൊബൈൽ ഫോൺ ജയിലിൽ എത്തിച്ചത് വിഷ്ണുവാണ്. ചെരുപ്പ് മുറിച്ച് അതിനുള്ളലാക്കി മഹേഷ് വഴിയാണ് പൾസർ സുനിയുടെ കൈവശം എത്തിച്ചത്. ഏപ്രിൽ 10 മുതൽ പൾസർ സുനി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാക്കനാട് ജയിലിന്‍റെ പരിധിയിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
പള്‍സറിനെ കൂടാതെ സഹതടവുകാരനായ മേസ്തിരി സുനിലും ജയിലിലും പുറത്തും ഇതേ ഫോണ്‍ ഉപയോഗിച്ചിരുന്നു. മേസ്തിരി സുനിലിന്‍റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം ഫോണ്‍ കണ്ടെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.