കൺനിറയെ കാഴ്ചകളുമായി ഫോട്ടോ മ്യൂസ് പ്രദർശനം
text_fieldsകൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫി മ്യൂസിയമായ ഫോട്ടോ മ്യൂസ് അന്താരാഷ്ട്രതലത്തിൽ സംഘടിപ്പിയ്ക്കുന്ന ഫോട്ടോപ്രദർശനമാണ് - ‘സ്വതന്ത്ര ജന്മങ്ങള്‍ - തുറന്ന ലക്ഷ്യങ്ങള്‍’. കൊച്ചി ദർബാർ ഹാളിൽ ഡിസംബര്‍ രണ്ടിന് ആരംഭിച്ച പ്രദർശനം ഇൗ മാസം ഒമ്പതിന് സമാപിക്കും. BAF -Photo Muse Club ൽ - 2016 വർഷത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട 45,000 ൽപരം ചിത്രങ്ങളിൽ നിന്ന് ദേശീയ - അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയരായ ഫോട്ടോഗ്രാഫർമാർ ഉൾപ്പെട്ട ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഇത് കൂടാതെ, പ്രത്യേക ക്ഷണിതാക്കളുടെ വിഭാഗത്തിൽ ആറു വിദേശ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളും, ഇന്ത്യയിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരിൽ പ്രമുഖരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ആശയത്തിലോ, ഘടനയിലോ, ശൈലിയിലോ ഒറ്റയടിക്ക് ഉൾപ്പെടുത്താനാവാത്ത ഒരുപിടി ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വ്യത്യസ്ത സ്ഥലങ്ങളിൽവച്ച്, വ്യത്യസ്ത സമയങ്ങളിൽ, വ്യത്യസ്ത ലക്ഷ്യങ്ങളോടെ എടുത്തവ - യാതൊരുതരത്തിലും പരസ്പരം ഇണക്കാനാവാത്തത്ര മൗലികമായ ചിത്രങ്ങൾ! ഓരോ ചിത്രവും സ്വതന്ത്രമായി നിലനിൽക്കുകയും, സ്വതന്ത്ര നിലപാട് ഉറക്കെ പ്രഖ്യാപിയ്ക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.