കോഴിക്കോടിന്‍റെ ഹൃദയമൊപ്പിയ ഫോട്ടോ നടത്തം
text_fieldsകഴിഞ്ഞ ദിവസം 'കോയ്ക്കോട്ടങ്ങാടി'യുടെ പ്രധാന ഇടങ്ങളിലെല്ലാം ക്യാമറയും തൂക്കി വന്ന മൊഞ്ചൻമാരും മൊഞ്ചത്തിമാരിമാരുമായിരുന്നു. വെറുതെ ക്യാമറ തൂക്കി നടക്കുന്ന ന്യൂജെൻ കൂട്ടുകാരായിരുന്നില്ല, നഗരത്തിന്‍റെ മുക്കും മൂലയും ക്യാമറയിൽ പകർത്തി അവർ മിഠായിത്തെരുവിലൂടെയും വലിയങ്ങാടിയിലൂടെയും നടന്നു.
കോഴിക്കോട് ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പുള്ളിസ് ഒരുക്കിയ 'ഫോട്ടോവോക്കി'ൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽ വന്നവരാണ് നഗരത്തെ ക്യാമറയിൽ പകർത്തി മുന്നേറിയത്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ നിന്നും ആരംഭിച്ച് ബീച്ചില്‍ സമാപിച്ച പരിപാടിക്ക് ഫോട്ടോഗ്രാഫറും ഡോക്യുമെന്‍ററി സംവിധായകനുമായ ഇജാസാണ് നേതൃത്വം നല്‍കിയത്.
വിവിധ മേഖലകളില്‍ കഴിവും താല്‍പര്യവുമുള്ളവരെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് പുള്ളീസിന്‍റെ കീഴില്‍ രുപീകരിച്ച വേദിയായ പൗവൗയാണ് ഫോട്ടോ വോക്ക് നടത്തിയത്. വിദ്യാര്‍ഥികളും സ്ത്രീകളും അടക്കം നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗുജറാത്തി സ്ട്രീറ്റ്, വലിയങ്ങാടി, സില്‍ക്ക് സ്ട്രീറ്റ്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഫോട്ടോവോക്ക് കടന്നുപോയത്. പരിപാടിയില്‍ നിന്നും ലഭിച്ച ഫോട്ടോകള്‍ ഉപയോഗിച്ച് കോഴിക്കോടിന്‍റെ ഫോട്ടോ ആല്‍ബം നിര്‍മ്മിക്കാനും തെരഞ്ഞെടുക്കുന്ന ഫോട്ടോകളുടെ ഒരു പ്രദര്‍ശനം നടത്താനും സംഘാടകര്‍ ആലോചിക്കുന്നുണ്ട്.
ഫോട്ടോ വോക്കിൽ പകർത്തിയ ചിത്രങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.