കാമറക്കണ്ണിൽ വിരിയുന്നത് കണ്ണീർ ചിത്രങ്ങൾ; ജീവിതം പകർത്തുന്ന ഫോേട്ടാഗ്രാഫർമാർ പ്രതിസന്ധിയിൽ
text_fieldsകാസർകോട്: ഡിജിറ്റൽ വിപ്ലവത്തിൽ തകർന്നുപോയവരാണ് ഫോേട്ടാഗ്രാഫർമാർ. പിന്നാലെ കോവിഡും വന്നതോടെ തകർച്ച പൂർണമായി. പലരും പണി മതിയാക്കി പുതിയ ജീവിത മാർഗം അന്വേഷിച്ചുപോയി.
പെയിൻറർമാരായി, വാർപ്പുപണിക്കാരായി, ഒാേട്ടാ ഡ്രൈവർമാരായി. രണ്ടാംതരംഗവും വന്നതോടെ മറ്റുള്ളവരുടെ നിലയും ദുരിതത്തിെൻറ രണ്ടാം തിരമാലയിൽപെട്ട് മലക്കം മറിഞ്ഞ് ശ്വാസം മുട്ടുകയാണ്. ജില്ലയിൽ മൂന്നു യൂനിയനുകളിലായി 1200 ഒാളം അംഗങ്ങളാണ് ഫോേട്ടാഗ്രാഫർമാരുടെ സംഘടനയിലുള്ളത്.
ഇതിൽ തൊഴിലാളികളും അംഗങ്ങളാണ്. ഡിജിറ്റൽ വിപ്ലവത്തിൽ സ്റ്റുഡിയോ തൊഴിലാളികൾ ഇല്ലാതായിത്തുടങ്ങി. കോവിഡ് ഒന്നാം തരംഗം വന്നപ്പോൾ അത് പൂർണമായി. തൊഴിലുടമയും തൊഴിലാളിയുമായി ഒരാൾ മാത്രമായി. പ്രതിമാസം 30000 മുതൽ ഒരു ലക്ഷം വരെ വരുമാനമുണ്ടായിരുന്ന സ്റ്റുഡിയോകൾ ഇപ്പോൾ തുറക്കാതായി.
കല്യാണം, പിറന്നാൾ, വിവാഹ വാർഷികം, കളിയാട്ടം, ഉറൂസ്, മറ്റ് ചടങ്ങളുകളാണ് ഫോേട്ടാഗ്രാഫർമാരുടെ ജീവിതം നിശ്ചയിച്ചത്. വീട്ടിനകത്ത് നടന്നുവന്നിരുന്ന ചെറിയ ചടങ്ങുകളെല്ലാം മൊബൈലിൽ പകർത്തി ജനം സായൂജ്യമടയുന്നു. പിന്നീടുള്ളത് കല്യാണമാണ്. ഒരു വർഷമായി കല്യാണത്തിെൻറ ആഘോഷമേ ഇല്ലാത്തതിനാൽ േഫാേട്ടാഗ്രാഫൾമാരെ വിളിച്ചാലും പടത്തിെൻറ സാധ്യത വളരെ കുറവാണ്. അതുകൊണ്ട് പ്രതിഫലവും കുറയുന്നു.
ആഘോഷങ്ങൾ നിലച്ചതോടെ ഒാർമകൾ സൂക്ഷിക്കാനുള സാധ്യതയും ഇല്ലാതായി. കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഒാരോ ഘട്ടവും പകർത്തുന്നതിന് ഫോേട്ടാഗ്രാഫർമാെര വീട്ടിലേക്ക് ക്ഷണിക്കുന്ന രീതിയും ഇല്ലാതായി. കുടുംബ ഫോേട്ടാ ചില്ലിട്ടുതൂക്കുന്നതും ഇന്നില്ല.
പടങ്ങൾ ഫ്രെയിം ചെയ്യുന്ന പതിവും ഇല്ലാതായി. പാസ്പോർട്ടിനുള്ള പടം എടുക്കുന്നത് രാജ്യം മുഴുവൻ മൊത്തമായി ടാറ്റ കമ്പനി ഏറ്റെടുത്തതിനാൽ അതും പോയി. എല്ലാ വീട്ടിലും ഒരു ഫോേട്ടാഗ്രാഫർ ഉണ്ടായിത്തുടങ്ങി. 'ഫാമിലി ഫോേട്ടാഗ്രാഫർ എന്ന നിലയിൽ നിന്ന് ഫാമിലിയിൽ ഒരു ഫോേട്ടാഗ്രാഫർ എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്'–കാസർകോട് ഇൻസൈറ്റ് സ്റ്റുഡിയോ നടത്തുന്ന ദിനേശ് ഇൻസൈറ്റ് പറഞ്ഞു.
എസ്.എൽ.ആർ കാമറ ഇല്ലാത്ത വീടുകൾ ഇല്ലാതായി എന്ന് പറയുന്നതാവും ശരി. നല്ല റെസലൂഷനുള്ള മൊബൈൽ ഫോൺ കാമറ കൊണ്ട് പടങ്ങൾ എടുക്കുന്നുണ്ട്. പടങ്ങൾ സമൂഹ മാധ്യമങ്ങളിൽ എല്ലാ കാലവും നിറഞ്ഞുനിൽക്കുന്നതിനാൽ ചുമരുകളിൽ തൂക്കിയിടുന്നതിെൻറ ആവശ്യമെന്ത്–അദ്ദേഹം ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.