‘ആശുപത്രികളിൽ ഫിസിയോതെറപ്പിസ്റ്റ് തസ്തിക അനുവദിക്കണം’
text_fieldsകാഞ്ഞങ്ങാട്: ജില്ല-താലൂക്ക് ആശുപത്രികളിൽ പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഫിസിയോതെറപ്പിസ്റ്റ് തസ്തിക കൂടുതലായി അനുവദിക്കണമെന്ന് കെ.എ.പി.സി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ അലഡ്ഹെൽത്ത് കൗൺസിലിൽ ഉള്ളതുപോലെ സംസ്ഥാനതലത്തിലും ഫിസിയോതെറപ്പിസ്റ്റുകളെ ചെയർമാൻ സ്ഥാനത്തേക്ക് ഉൾപ്പെടുത്തണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറപ്പിസ്റ്റ്സ് കോഓഡിനേഷൻ (കെ.എ.പി.സി) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. എം. പുഷ്പരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ആർ. ലെനിൻ മുഖ്യാതിഥിയായി. മുൻ പ്രസിഡന്റ് ഡോ. ആർ. ഗോപകുമാർ, സംസ്ഥാന ട്രഷറർ ഡോ.എ. മനീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഫിസിയോതെറപ്പി മേഖലയിൽ 20 വർഷത്തിലധികം പൂർത്തീകരിച്ച ഡോ. സതീഷ് കെ. തോമസ്, ഡോ. എൻ.എം. ഫയാസ്, ഡോ. എം. ഗിരീശൻ എന്നിവരെ ആദരിച്ചു. ദേശീയ ട്രെയിനർ എ. വേണുഗോപാലൻ വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.