നിലമ്പൂര്‍ കേന്ദ്രീകരിച്ച് പോക്കറ്റടിസംഘം വിലസുന്നു; മുന്നറിയിപ്പുമായി പൊലീസ്
text_fieldsനിലമ്പൂര്‍: നിലമ്പൂര്‍ കേന്ദ്രീകരിച്ച് പോക്കറ്റടിസംഘം വിലസുന്നു. ബസ് യാത്രക്കിടെയാണ് പോക്കറ്റടി സജീവമായത്. കഴിഞ്ഞ വ്യാഴാഴ്ച ബസ് യാത്രക്കാരായ രണ്ടുപേരില്‍നിന്നായി 50,000 രൂപയാണ് സംഘം തട്ടിയെടുത്തത്. വണ്ടൂരില്‍നിന്ന് നിലമ്പൂരിലേക്ക് രാവിലെ 10 ഒാടെ മദീന ബസില്‍ യാത്രചെയ്ത നടുവത്ത് സ്വദേശിക്ക് 25,500 രൂപയാണ് നഷ്ടമായത്. വടപുറത്ത് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ചെറിയൊരു കൃത്രിമത്തിരക്ക് വാതില്പടിയില് അനുഭവപ്പെട്ടിരുന്നു.
മഞ്ചേരി ഭാഗത്തേക്കുള്ള ബസില്‍ കയറി ടിക്കറ്റ് എടുക്കുന്ന സമയത്താണ് ഷര്‍ട്ടിെൻറ പോക്കറ്റില്‍നിന്ന് പഴ്സ് നഷ്ടപ്പെട്ടത് അറിയുന്നത്. എ.ടി.എം കാര്‍ഡും പാന്‍കാര്‍ഡും മറ്റ് രേഖകളും നഷ് ടപ്പെട്ടു. പാൻറും ഷര്‍ട്ടും ധരിച്ച കറുത്ത തടിച്ച 45കാരനാണ് ഇറങ്ങാന്നേരം ചവിട്ടുപടിയില്‍ കൃത്രിമത്തിരക്കുണ്ടാക്കിയതെന്നും സമീപം ഉണ്ടായിരുന്ന കറുത്ത് മെലിഞ്ഞ മുണ്ടും ഷര്‍ട്ടും ധരിച്ച മീശ വടിച്ച യുവാവാണ് പോക്കറ്റടിച്ചതെന്നുമാണ് സംശയിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയോടെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പോയി മടങ്ങി മമ്പാട്ടേക്ക് ബസില്‍ യാത്രചെയ്ത വയോധികന് നഷ്ടമായത് 11,000 രൂപയാണ്. ബസ് കോടതിപ്പടിയിലെത്തിയ സമയം ഇരിക്കാന്‍ സീറ്റ് കൊടുത്ത് സഹായിച്ച് ശ്രദ്ധ മാറ്റിയാണ് പോക്കറ്റടിച്ചത്.
സീറ്റ് കൊടുത്ത് സഹായിച്ചശേഷം യുവാക്കള്‍ കോടതിപ്പടിയില് പെട്ടെന്ന് ഇറങ്ങിപ്പോയതായി കണ്ടവരുണ്ട്. കുറച്ച് കഴിഞ്ഞ ശേഷമാണ് വയോധികന് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ലോക്ഡൗണ്‍ കഴിഞ്ഞ് യാത്രക്കാര്‍ കൂടിയതും മാസ്ക് ധരിക്കുന്നതും പോക്കറ്റടി സംഘത്തിന് ഏറെ അനുകൂലമാവുന്നുണ്ട്. മാസ്ക് ധരിക്കുന്നതിനാല്‍ പോക്കറ്റടിസംഘത്തെ തിരിച്ചറിയാനും സാധിക്കുന്നില്ല.
പോക്കറ്റടിയുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപെട്ടാൽ ഉടനെ ബസ് ജീവനക്കാരെ അറിയിക്കുകയും പൊലീസിന് വിവരം കൈമാറുകയും വേണമെന്ന് പൊലീസ് അറിയിച്ചു.
എടക്കര മേഖലയില്‍ മോഷ്ടാക്കളുടെ വിളയാട്ടം
എടക്കര: മേഖലയില്‍ മോഷ്ടാക്കളുടെ വിളയാട്ടം. എടക്കര, വഴിക്കടവ് സ്റ്റേഷന്പരിധികളിലാണ് കഴിഞ്ഞദിവസങ്ങളില്‍ മോഷണം നടന്നത്. വഴിക്കടവ് സ്റ്റേഷന് പരിധിയിലെ മുണ്ട ആശാരിപ്പൊട്ടിയിലെ കൊട്ടേക്കാട്ട് സോനു തോമസിെൻറ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച റാട്ടപ്പുരയില്നിന്ന് 100 റബര്‍ ഷീറ്റാണ് ശനിയാഴ്ച മോഷണംപോയത്.
സ്റ്റേഷന്‍പരിധിയിലെ കോരന്‍കുന്ന്, മണല്‍പാടം ഭാഗങ്ങളിലെ വീടുകളിലും സമാനരീതിയില്‍ മോഷണശ്രമം നടന്നിരുന്നു. എടക്കര സ്റ്റേഷന് പരിധിയിലെ വെറ്ററിനറി സര്ജെൻറ വീടിെൻറ വാതില്‍ തകര്‍ത്തും കഴിഞ്ഞദിവസം മോഷണശ്രമം നടന്നിരുന്നു. ജോലിയാവശ്യാര്‍ഥം ഡോക്ടറും ഭാര്യയും വിവിധയിടങ്ങളിലായിരുന്നതിനാല് വീട് അടച്ചിട്ടതായിരുന്നു. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാതിരുന്നതിനാല്‍ ഒന്നും നഷ്ടപ്പെട്ടില്ല.
അയല്‍ക്കാര്‍ നല്കിയ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ഡോക്ടര്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ചുങ്കത്തറ അണ്ടിക്കുന്ന് ഭാഗങ്ങളിലും മോഷ് ടാക്കളുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.