Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട് ചുരത്തിൽ...

വയനാട് ചുരത്തിൽ പിക്കപ്പ് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
accident news
cancel

വൈത്തിരി: വയനാട് ചുരത്തിൽ ആറാംവളവിൽ മറ്റൊരു വാഹനത്തിലിടിച്ച പിക്കപ്പ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം. വാഴക്കുല കയറ്റി പോകുകയായിരുന്ന പിക്കപ്പ് ലോറി മറ്റൊരു പിക്കപ്പിലിടിച്ചു നൂറുമീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ വയനാട് സ്വദേശിയായ ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഗ്നിശമന വിഭാഗം, അടിവാരം പൊലീസ്, ഹൈവേ പൊലീസ് സന്നദ്ധ പ്രവർത്തകർ എന്നിവർ സ്ഥലത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad passaccident news
News Summary - pickup lorry accident in wayanad pass road
Next Story