സ്ഥാനാർഥികൾക്കൊപ്പം ആരിഫ് എം.പിയുടെ ചിത്രം; സി.പി.എമ്മിൽ പോസ്റ്റർ വിവാദം
text_fieldsആലപ്പുഴ: എ.എം. ആരിഫ് എം.പിയുടെ പടംവെച്ച് സ്ഥാനാർഥികൾക്ക് പോസ്റ്റർ അടിച്ചുനൽകിയതിനെ ചൊല്ലി സി.പി.എമ്മിൽ വിവാദം. സ്ഥാനാർഥിക്കൊപ്പം ആരിഫ് എം.പി നിൽക്കുന്ന ചിത്രങ്ങളാണ് വ്യാപകമായി അടിച്ചത്. പാർട്ടിയുടേയൊ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടേയോ അനുമതിയില്ലാതെയാണ് ഇതെന്നാണ് ആരോപണം. എന്നാൽ, എം.പി എന്നനിലയിൽ നടപടിയിൽ തെറ്റില്ലെന്ന് പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.
മത്സരിക്കുന്നവർക്കായി എല്ലാ ജനപ്രതിനിധികളും പ്രത്യേകം പ്രസ്താവന ഇറക്കണമെന്ന് നിർദേശിച്ചിരുന്നു. പടംവെച്ച് പോസ്റ്റർ അടിക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. സ്ഥാനാർഥികൾ വിജയിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെയാണ് അദ്ദേഹം ഇത് ചെയ്തതെന്നാണ് കരുതുന്നതെന്നും ജില്ല നേതൃത്വം പറയുന്നു. എന്നാൽ, പാർട്ടിയേയൊ തെരഞ്ഞെടുപ്പു ചുമതലക്കാരെയോ അറിയിച്ചിരുന്നില്ല. ചെലവ് എം.പി തന്നെയാണ് വഹിച്ചത്. ആലപ്പുഴ ലോക്സഭ മണ്ഡലം പരിധിയിൽ വരുന്ന അസംബ്ലി മണ്ഡലങ്ങളിലാണ് സ്ഥാനാർഥിയുടെയും ആരിഫിെൻറയും ചിത്രംെവച്ച പോസ്റ്റർ അടിച്ചുനൽകിയത്.
മന്ത്രിമാരായ ഡോ. തോമസ് ഐസക്കിെൻറയും ജി. സുധാകരെൻറയും ചിത്രങ്ങൾ വെച്ച പോസ്റ്റർ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ഇറക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. പാർട്ടി മാനദണ്ഡങ്ങളിൽ കുരുങ്ങി മത്സരത്തിൽനിന്ന് ഇരുവർക്കും പിന്മാറേണ്ടിവന്ന പശ്ചാത്തലത്തിൽ അവരുടെ സ്വീകാര്യത മുതലാക്കുകയെന്ന നിലയിലായിരുന്നു ഇത്. മന്ത്രിമാർ മത്സര രംഗത്തില്ലാത്തത് വിവാദമായതും കണക്കിലെടുത്തു.
അമ്പലപ്പുഴയിലെ ചില മേഖലകളിൽ മന്ത്രി സുധാകരെൻറ പടംവെച്ച പോസ്റ്റർ മാറ്റിയാണ് എം.പിയുടെ പോസ്റ്റർ പതിച്ചതെന്ന വിവാദവും ഉടലെടുത്തിട്ടുണ്ട്. ഇത്തരത്തിൽ കീറിയ പോസ്റ്ററിൻറ ചിത്രത്തോടെ വിഡിയോയും പ്രചരിച്ചു. മഴയത്ത് നനഞ്ഞ് കീറിയ പോസ്റ്ററുകളുടെ സ്ഥാനത്ത് വേറെ ഒട്ടിച്ച് ബി.ജെ.പി ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നതാണിതെന്നും ഇതിൽ യാഥാർഥ്യമില്ലെന്നുമാണ് ജില്ല സെക്രട്ടറിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.