'ബുർഖ ധരിച്ച പെൺകുട്ടികളോടൊപ്പം പൊലീസുകാരൻ'; കേരളത്തിലെ വനിത പൊലീസ് സേനയെന്ന് വ്യാജപ്രചാരണം
text_fieldsന്യൂഡൽഹി: പൊലീസുകാരനൊപ്പം നിൽക്കുന്ന ബുർഖ ധരിച്ച പെൺകുട്ടികളുടെ ചിത്രം േകരളത്തിലെ വനിത പൊലീസ് സേനയുടേതെന്ന് വ്യാജപ്രചാരണം. വിദ്വേഷ കമൻറുകളുമായി ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
'ആശ്ചര്യപ്പെടരുത്. ഇത് സൗദി അറേബ്യയല്ല. കേരളത്തിലെ വനിത പൊലീസ് സേനയാണ്. ഹിന്ദുക്കളേ: ഉറങ്ങിതന്നെ കിടന്നോളൂ' എന്ന അടിക്കുറിേപ്പാടെയാണ് സംഘപരിവാർ അനുകൂലികൾ ചിത്രം വൻതോതിൽ പ്രചരിപ്പിക്കുന്നത്.
യഥാർഥത്തിൽ കാസർകോട് ജില്ലയിലെ ഉളിയത്തടുക്ക അറബിക് കോളജിലെ ചിത്രമാണ് വർഗീയ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതെന്ന് ഇതിെൻറ യാഥാർഥ്യം വ്യക്തമാക്കി നൽകിയ റിപ്പോർട്ടിൽ ഇന്ത്യ ടുഡെ വിശദീകരിച്ചു. 2017ലാണ് ചിത്രം പകർത്തിയത്. അന്ന് ജില്ല പൊലീസ് മേധാവിയായിരുന്ന കെ.ജി. സൈമണാണ് ചിത്രത്തിലെ പൊലീസുകാരൻ. ബുർഖ ധരിച്ചിരിക്കുന്നത് കോളജ് വിദ്യാർഥികളും. 2017 ഒക്ടോബർ 24ന് 'ഇന്ത്യൻ എക്സ്പ്രസ്' ദിനപത്രത്തിൽ വന്ന ചിത്രമാണിത്. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനമാണ് അറബിക് കോളജ്. അവിടത്തെ യൂണിഫോമാണ് പെൺകുട്ടികൾ ധരിച്ചിരിക്കുന്നത്. അവർ വനിത പൊലീസ് ഉദ്യോഗസ്ഥരല്ലെന്നും കെ.ജി. സൈമൺ ഇന്ത്യ ടുഡെയോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വനിത പൊലീസ് ബറ്റാലിയനുള്ള കേരളത്തിനെതിരെ മറ്റൊരു വർഗീയ പ്രചാരണ ആയുധമായാണ് സംഘപരിവാർ ഈ ചിത്രത്തെ ഉപയോഗിക്കുന്നത്. സംഘപരിവാർ ഗ്രൂപ്പുകളിലൂടെയും പ്രൊഫൈലുകളിലൂടെയുമാണ് ചിത്രം വൻതോതിൽ പ്രചരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.