ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ട്: കണ്ണന്താനത്തിനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ടിെൻറ ഉദ്ഘാടനവുമായി ബന്ധപ ്പെട്ട് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യ മന്ത്രി പിണറായി വിജയൻ കത്തയച്ചു. സർക്യൂട്ടിെൻറ നിർമാണോദ്ഘാടനം സംസ്ഥാന സർക്കാറു മായി ആലോചിക്കാതെ കേന്ദ്ര ടൂറിസം വകുപ്പ് നിശ്ചയിച്ചതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമായാണ് കേന്ദ്രമന്ത്രി പ്രശ്നം കൈകാര്യം ചെയ്തത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാറിെൻറ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ടിെൻറ നിർവഹണം ഇന്ത്യ ടൂറിസം െഡവലപ്മെൻറ് കോർപറേഷനെ ഏൽപിക്കാൻ തീരുമാനിച്ചത് ഏകപക്ഷീയ നടപടിയാണ്. പദ്ധതിയുടെ നിർവഹണ ഏജൻസിയായി സംസ്ഥാന ടൂറിസം െഡവലപ്മെൻറ് കോർപറേഷനെ ചുമതലപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. അത് അവഗണിച്ചാണ് ഐ.ടി.ഡി.സിയെ ഏൽപിക്കുന്നത്.
സർക്യൂട്ടിെൻറ നിർമാണോദ്ഘാടനം ഫെബ്രുവരി 10ന് വർക്കല ശിവഗിരിയിൽ നടത്താൻ തീരുമാനിച്ചതായി അറിയിച്ച് അൽഫോൻസ് കണ്ണന്താനം കത്തയച്ചിരുന്നു. ഇങ്ങനെയൊരു പദ്ധതി കേന്ദ്രസർക്കാർ അനുവദിച്ചതിൽ സംസ്ഥാന സർക്കാറിന് നന്ദിയുണ്ട്. പദ്ധതി മുന്നോട്ടുവെച്ചതും പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിച്ചതും സംസ്ഥാന സർക്കാറാണ്. ഈ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചത്. പദ്ധതിയുടെ ആവർത്തനെചലവുകൾ ഏറ്റെടുക്കാനും പരിപാലനം നടത്താനും സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നു.
ഇതൊക്കെയായിട്ടും സംസ്ഥാനവുമായി ആലോചിക്കാതെ ഉദ്ഘാടനപരിപാടി നടത്തുന്നത് നിരാശാജനകമാണ്. അൽഫോൻസ് കണ്ണന്താനം അയച്ച കത്തിെൻറ പകർപ്പ് സഹിതമാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.