പിള്ളക്ക് യോഗഗുരുവുമായും അടുത്ത ബന്ധം
text_fieldsപത്തനംതിട്ട: ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ളക്ക് യോഗഗുരു രാംദേവുമായും അടുത്ത ബന്ധം. ‘പതഞ്ജലി യോഗ സമിതി നാഗാലാൻഡ്’ പ്രസിഡൻറാണ് പിള്ള. ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് രാംദേവിന് 2011ൽ കോഹിമയിൽ സ്വീകരണം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദർശിച്ച നാഗാലാൻഡ് ആഭ്യന്തര മന്ത്രിക്കൊപ്പവും പിള്ള ഉണ്ടായിരുന്നതായി നാഗ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സർവിസിൽനിന്ന് വിരമിക്കുന്നതിനു മുമ്പ് എസ്.പിയായി സ്ഥാനക്കയറ്റം നൽകാൻ നീക്കം നടെന്നങ്കിലും നാഗാലാൻഡ് പൊലീസ് സർവിസ് അസോസിയേഷെൻറ പരാതിയെത്തുടർന്ന് സർക്കാറിനു പിൻവാങ്ങേണ്ടിവന്നു. 2005ലും എസ്.പിയായി നിയമനം നൽകാൻ ശ്രമം നടന്നിരുന്നു. 1971ലാണ് ജി.ഡി കോൺസ്റ്റബിളായി സർവിസിൽ പ്രവേശിച്ചത്. തുടർന്ന് നേടിയ മുഴുവൻ സ്ഥാനക്കയറ്റങ്ങളും വഴിവിട്ടായിരുന്നുവെന്നാണ് അസോസിയേഷൻ പരാതിയിൽ പറഞ്ഞിരുന്നത്. 1974ൽ നായ്ക്കായി ആദ്യ സ്ഥാനക്കയറ്റം. 1975ൽ ഹവിൽദാറായി. 1981ൽ എ.ബി.എസ്.െഎ, 1996ൽ എ.ബി.െഎ, 1999ൽ ഡി.എസ്.പി(വിജിലൻസ്). സീനിയറായി ഒേട്ടറെ പേരെ മറികടന്നാണ് ഇവ നേടിയതെന്നും ആക്ഷേപമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.