പ്രവാസി നിക്ഷേപത്തിന് സർക്കാർ ഗ്യാരൻറി നൽകും– പിണറായി വിജയൻ
text_fieldsദുബൈ: പ്രവാസികളുടെ നിക്ഷേപത്തിന് സർക്കാർ ഗ്യാരൻറി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എമിറേറ്റസ് ടവറിൽ ദുബൈ സ്മാർട്ട് സിറ്റി നടത്തിയ ബിസിനസുകാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിെൻറ വികസനത്തിന് വലിയതോതിൽ സംഭാവന നൽകിയത് പ്രവാസികളാണ്. സംസ്ഥാനത്തെ എത് മേഖലയിലും അവർക്ക് നിക്ഷേപിക്കാനുള്ള സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ നിക്ഷേപങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിനായി പ്രവാസി നിക്ഷേപ സഹായ സെല്ലും, പ്രമുഖ വ്യവസായികളെ ഉൾപ്പെടുത്തി പ്രവാസി നിക്ഷേപ കൗൺസിലും രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉടൻ തന്നെ പുതിയ വ്യവസായ നയം പ്രഖ്യാപിക്കും. എകജാലക സംവിധാനം നടപ്പിലാക്കുമെന്നും ഇതിലൂടെ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവുമെന്നും പിണറായി പറഞ്ഞു. വ്യവസായങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒാൺലൈൻ വഴിയാവും നടത്തുകയെന്നും പിണറായി അറിയിച്ചു. നേരത്തെ എമിറേറ്റസ് ടവറിൽ നടന്ന ചടങ്ങ് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നൗദീപ് സിങ് ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് പരിപാടിയുടെ മോഡറേറ്ററായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.