ആലപ്പുഴയിൽ യോജിച്ച് പ്രവർത്തിക്കൂ സുധാകരനോട് പിണറായി, 'നടന്നത് ഗൂഢാലോചന' -ഒളിയെമ്പറിഞ്ഞ് സുധാകരൻ
text_fieldsതിരുവനന്തപുരം: ആലപ്പുഴയിൽ പോയി ജില്ല സെക്രട്ടറിക്കും ജില്ല നേതൃത്വത്തിനും ഒപ്പം ചേർന്ന് യോജിച്ച പ്രവർത്തനത്തിന് നേതൃത്വം കൊടുക്കണമെന്ന് ജി. സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്ക നടപടിക്ക് ശേഷം ക്ലിഫ്ഹൗസിൽ ചെന്ന് കണ്ടപ്പോഴായിരുന്നു സി.പി.എമ്മിെൻറ ചോദ്യംചെയ്യപ്പെടാത്ത നേതാവിെൻറ ഉപദേശം. പാർട്ടിക്ക് മാതൃകയാവുന്ന പ്രവർത്തനമാണ് ഇതുവരെ നടത്തിയതെന്നും അത് തുടരുമെന്നും പറഞ്ഞാണ് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം സുധാകരൻ മടങ്ങിയത്. സംസ്ഥാന സമിതിക്ക് ശേഷം എ.കെ.ജി സെൻററിൽ കോടിയേരി ബാലകൃഷ്ണെൻറ മുറിയിലെത്തി സംസാരിച്ചശേഷമാണ് സുധാകരൻ ക്ലിഫ്ഹൗസിലേക്ക് പോയത്.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സമിതിയിൽ സുധാകരൻ ഉറച്ചുനിന്നത്. സുധാകരെൻറ നേതൃപാടവം എടുത്തു പറഞ്ഞതിെനാപ്പം രൂക്ഷവിമർശനമാണ് ആലപ്പുഴയിലെ 'സഖാക്കൾ' ഉയർത്തിയത്. സുധാകരന് തെറ്റ് സംഭവിെച്ചന്ന് നേതൃത്വം അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കി. മുതിർന്ന നേതാവായ സുധാകരനിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കോടിയേരി പറഞ്ഞു. അംഗങ്ങൾക്കും പാർട്ടി ബന്ധുക്കൾക്കും മാതൃകയാവേണ്ടതാണ് സുധാകരൻ. അതിനാൽ തിരുത്തപ്പെടേണ്ടത് തിരുത്തുക തന്നെ വേണം.
പിന്നാലെ എഴുന്നേറ്റ സുധാകരൻ താൻ പാർട്ടി നിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കി. നിരപരാധിത്തം ഏറ്റുപറഞ്ഞും എതിരാളികൾെക്കതിരെ ഒളിയമ്പ് എറിഞ്ഞുമായിരുന്നു പിന്നീടുള്ള സംസാരം. 'ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഒരുവീഴ്ചയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം തനിെക്കതിരെ ഗൂഢാലോചനയാണ് നടന്നതെ'ന്ന് ചൂണ്ടിക്കാട്ടി. പരാതി സദുദ്ദേശത്തോടെ ഉള്ളതായിരുന്നില്ല. ഇത് ഒരു ഗ്രൂപ്പിെൻറ ഗൂഢാലോചനയാണെ'ന്നും പറഞ്ഞു.
സുധാകരേൻറത് മികച്ച േനതൃപാടവമാണെന്ന് പ്രശംസിച്ചാണ് സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, സജി ചെറിയാൻ, നാസർ തുടങ്ങിയവർ സംസാരിച്ചത്. തനിെക്കതിരെ രാഷ്ട്രീയ ക്രിമിനലുകൾ പ്രത്യാക്രമണം നടത്തുന്നുവെന്ന സുധാകരെൻറ ഏപ്രിലിലെ വാർത്തസമ്മേളനം പാർട്ടിയെയും നേതാക്കളെയും സമൂഹത്തിെൻറ മുന്നിൽ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നുവെന്ന് അവർ ആരോപിച്ചു. സുധാകരെൻറ തന്നിഷ്ടത്തോടുകൂടിയ പെരുമാറ്റം ഉദാഹരണ സഹിതം എടുത്തുപറഞ്ഞായിരുന്നു വിമർശനം.
ജി.സുധാകരൻ ഒറ്റപ്പെടുന്നു
ആലപ്പുഴ: സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ സുധാകരനെതിരായ നടപടി സി.പി.എം ഉരുക്കുകോട്ടയായ ആലപ്പുഴയിൽ വീണ്ടും വിഭാഗീയത സൃഷ്ടിച്ചേക്കും. പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സുധാകരനെതിരായ നടപടിയിൽ ഒരുവിഭാഗത്തിന് വലിയ അമർഷമുണ്ട്.
സി.പി.എം നിയോഗിച്ച അന്വേഷണകമീഷൻ അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവർ ആലപ്പുഴയിൽ തെളിവെടുക്കാനെത്തിയപ്പോൾ ഭൂരിപക്ഷംപേരും ജി. സുധാകരനെതിരെ സി.പി.എം സ്ഥാനാർഥി എച്ച്. സലാം ഉന്നയിച്ച പരാതികൾ ശരിവെക്കുന്നതരത്തിലാണ് മൊഴി നൽകിയത്. ഇതിൽ കടുത്ത അമർഷമുണ്ടായിരുന്നെങ്കിലും സമ്മേളനപ്രഖ്യാപനം വന്നതോടെ നടപടിയുണ്ടാവില്ലെന്ന ധാരണ സജീവമായിരുന്നു.
അമ്പലപ്പുഴയിൽ സി.പി.എം സ്ഥാനാർഥി എച്ച്. സലാമിന് വിജയം ഉറപ്പിക്കാൻ ആവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമീഷെൻറ കണ്ടെത്തൽ.
ജില്ലസമ്മേളനത്തിലടക്കം സുധാകരപക്ഷം മേൽക്കൈ നേടുമെന്ന ജില്ല നേതൃത്വത്തിലെ ഒരുവിഭാഗത്തിെൻറ ആശങ്കയും ഇതോടെ ഇല്ലാതായി. 'പരസ്യശാസന' യോടെ സുധാകരെൻറ അപ്രമാദിത്തം ഇല്ലാതാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, എച്ച്. സലാമിനെ പിന്തുണക്കുന്ന എ.എം. ആരിഫ് എം.പി, മന്ത്രി സജി ചെറിയാൻ അടക്കമുള്ള മറുവിഭാഗം നേതാക്കൾ തരംതാഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടിയാണ് പ്രതീക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.