പ്രതിപക്ഷത്തെ കാലത്തിനുേപാലും രക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സത്യം കാണാനോ തെറ്റുതിരുത്താേനാ തയാറാകാത്ത പ്രതിപക്ഷത്തെ കാലത്തിനുപോലും രക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി വോട്ട് വലിയതോതിൽ മറിഞ്ഞില്ലായിരുന്നെങ്കിൽ യു.ഡി.എഫിെൻറ അംഗബലം ഇതിലും മോശമായേനെ.
പ്രതിപക്ഷ െബഞ്ചിലെ പലരും ഇപ്പോൾ ആ കസേരയിൽ ഉണ്ടാകുമായിരുന്നില്ല. കൂടുതൽ ജനവിഭാഗം തങ്ങളോടൊപ്പം അണിചേരുമെന്നും ആ മുന്നേറ്റത്തിൽ പ്രതിപക്ഷത്തിെൻറ തെറ്റായ രാഷ്ട്രീയ നിലപാടുകൾ കടപുഴകി വീഴുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മൃദുഹിന്ദുത്വം ആർക്കാണെന്ന് സഭയിൽ തലയെണ്ണിനോക്കിയാൽ അറിയാമെന്ന പ്രതിപക്ഷത്തെ ഒരംഗത്തിെൻറ വാക്ക് ദുസ്സൂചനയാണ്. ഇടതുനിരയിലെ ഒരു മതവിഭാഗത്തിലെ കൂടുതലെണ്ണം മൃദുഹിന്ദുത്വ രാഷ്ട്രീയ നിലപാട് മൂലമാണെന്ന് വരുത്താനാണ് ശ്രമം. ശരിക്ക് ഇതാണ് വർഗീയതയുടെ ഭാഗമായ പ്രചാരണം. തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തിയ ജനപ്രതിനിധികളെ ജാതിയും മതവും വേർതിരിച്ച് കാണുന്നത് എെന്താരു മതേതരത്വമാണെന്നും ഇതാണോ നെഹ്റു പഠിപ്പിച്ച മേതതരത്വവും ഗാന്ധിജി പഠിപ്പിച്ച സർവ ധർമ സമഭാവനയെന്നും മുഖ്യമന്ത്രി ചോദിച്ചു.
90 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞെന്നും പുറമെ കാണുന്നതിനെക്കാൾ വലിയ വോട്ട് കച്ചവടം നടന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. പത്തോളം മണ്ഡലങ്ങളിൽ ഇത്തരത്തിൽ വോട്ട് മറിഞ്ഞതുകൊണ്ടാണ് യു.ഡി.എഫ് വിജയിച്ചത്. ബി.ജെ.പിയുടെയും മഹാവിപ്ലവ ചിന്താഗതിക്കാരുടെയും വോട്ട് കിട്ടിയാൽ ജയിക്കാമെന്നാണ് യു.ഡി.എഫ് കണക്കാക്കിയത്. സർക്കാറുണ്ടാക്കാൻവരെ ഒരുക്കങ്ങൾ ചെയ്ത പ്രതിപക്ഷത്തിെൻറ ആത്മവിശ്വാസവും ഇതുമൂലമായിരുന്നു.
അനുഭവങ്ങളുള്ള കേരള ജനത എല്ലാ തന്ത്രങ്ങളെയും മനക്കോട്ടകളെയും അതിജീവിച്ച് മുന്നേറിയതാണ് ഇടത് വിജയത്തിെൻറ അടിസ്ഥാനം. മതനിരപേക്ഷത സംരക്ഷിക്കാൻ വഴികാട്ടുന്നതാണ് ഇടത് വിജയം. ദേശീയതലത്തിൽ ആ കടമ ഏറ്റെടുത്ത് ഇടതുപക്ഷം മുന്നോട്ടുപോകും. രാജ്യത്തെ രക്ഷിക്കാനുള്ള മഹത്തായ സമരത്തിെൻറ സേന്ദശമാണ് ഇൗ ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.