കെ.എ.എസ് കരട് ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്േട്രറ്റിവ് സർവിസിെൻറ കരട് സ്പെഷൽ റൂൾസിന് മന്ത്രിസഭയുടെ അംഗീകാരം. തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളുടെയും പൊതു കാറ്റഗറി തസ്തികകളുടെയും പത്തുശതമാനം നീക്കിവെച്ചാണ് കെ.എ.എസ് രൂപവത്കരിക്കുന്നത്.
മൂന്നു സ്ട്രീമുകളിലൂടെയാണ് കെ.എ.എസിലേക്ക് ഉദ്യോഗസ്ഥരെ എടുക്കുന്നത്. നേരിട്ടുള്ള നിയമനത്തിന് പ്രായപരിധി 32 വയസ്സും വിദ്യാഭ്യാസയോഗ്യത ബിരുദവുമാണ്. ഏതെങ്കിലും സർക്കാർ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരിൽനിന്ന് നേരിട്ട് നിയമനത്തിനുള്ള പ്രായപരിധി 40 വയസ്സും യോഗ്യത സർവകലാശാല ബിരുദവും ആയിരിക്കും.
തെരഞ്ഞെടുത്ത 29 വകുപ്പുകളിലെ ആദ്യത്തെ ഗസറ്റഡ് തസ്തികയിലുള്ളവരിൽനിന്ന് തുല്യമായ കോമൺ കാറ്റഗറി തസ്തികയിലുള്ളവരിൽനിന്ന് മാറ്റംവഴിയുള്ള നിയമനത്തിനുള്ള പ്രായപരിധി 50 വയസ്സിന് താഴെയായിരിക്കും. സ്പെഷൽ റൂൾസ് പി.എസ്.സിയുടെ പരിഗണനക്ക് അയച്ചുകൊടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കെഫോൺ നടപ്പാക്കുന്നതിന് സംയുക്ത കമ്പനി
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ ഇൻറർനെറ്റ് സേവനം നൽകുന്നതിനും വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വേഗംകൂടിയ ഇൻറർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്കരിച്ച കേരള ഫൈബർ ഒപ്റ്റിക് നെറ്റ്്വർക് (കെഫോൺ) പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക കമ്പനി രൂപവത്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കെ.എസ്.ഇ.ബിയും കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും തുല്യഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപവത്കരിക്കാനാണ് തീരുമാനം. വൈദ്യുതി ബോർഡിെൻറ വിതരണസംവിധാനത്തിന് സമാന്തരമായി പുതിയ ഒപ്ടിക്കൽ ഫൈബർ ശൃംഖല ഉണ്ടാക്കാനാണ് പദ്ധതി. ഇതുവഴി 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് കണക്ഷൻ നൽകും. 1028 കോടി രൂപയാണ് പദ്ധതി ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.