Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായിക്ക്​ 10ൽ...

പിണറായിക്ക്​ 10ൽ മൂന്ന്​ മാർക്ക്​ പോലും നൽകാനാവില്ല -ഇ.ശ്രീധരൻ

text_fields
bookmark_border
E Sreedharan
cancel

തിരുവനന്തപുരം: കേരളത്തിലേത്​ അഴിമതിയിൽ മുങ്ങിയ സർക്കാരാണെന്ന്​ മെട്രോമാൻ ഇ.ശ്രീധരൻ. ബി.ജെ.പിയിൽ ചേരുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ശ്രീധരന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്​ 10ൽ മൂന്ന്​ മാർക്ക്​ പോലും നൽകാനാവില്ലെന്നും ശ്രീധരൻ പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക്​ ജനങ്ങളുമായുള്ള സമ്പർക്കം കുറവാണ്​. സി.പി.എമ്മിന്​ ജനങ്ങൾക്കിടയിൽ നല്ല ഇമേജില്ല. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു. അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ലെന്നും ശ്രീധരൻ ആരോപിച്ചു.

ഫിഷറീസ്​ അഴിമതി ഗൗരവമുള്ളതും അപകടകരവുമാണെന്നും ശ്രീധരൻ പ്രതികരിച്ചു. കെ.സുരേന്ദ്രന്‍റെ വിജയയാത്രക്കിടെ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E SreedharanPinarayi Vijayan
News Summary - Pinarayi cannot get even three marks out of 10 - E. Sreedharan
Next Story