സത്യപ്രതിജ്ഞ നടത്താനാവശ്യമായ നിർദേശം നൽകിയെന്ന വാർത്ത 'ഭാവനാസമ്പന്നരുടേത്'
text_fieldsതിരുവനന്തപുരം: വോെട്ടണ്ണാൻ മണിക്കൂറുകൾ മാത്രം ശേഷിക്കുേമ്പാഴും ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ. അതിലൊന്നും വേറെ സംശയമില്ലെന്ന് പറഞ്ഞ അദ്ദേഹം, നാളെ വേെട്ടണ്ണലിന് ശേഷം കാണാവുന്ന പൂരമാണെന്നും വ്യക്തമാക്കി.
ഭരണത്തുടർച്ച ഉറപ്പിച്ച് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടത്താനാവശ്യമായ നിർദേശം നൽകിയെന്ന വാർത്ത മുഖ്യമന്ത്രി നിഷേധിച്ചു. അത്തരം വാർത്തകൾ മാധ്യമപ്രവർത്തകർക്കിടയിലെ ഭാവനാസമ്പന്നന്മാരുടേതാണ്. അത്തരം ഭാവനാസമ്പന്നന്മാർ മുമ്പും ഉണ്ടായിരുന്നു.
ഇേപ്പാൾ അത് ഇങ്ങനെ ആകെട്ടയെന്ന് കരുതിയെന്ന് മാത്രം. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഒന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല. സാധാരണ അത്തരം കാര്യങ്ങളൊക്കെ ആലോചിക്കുന്ന ഒരു രീതി ഉണ്ട്. ആ രീതിയിൽ മാത്രമേ ആലോചിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.